പൗരത്വ ഭേദഗതി പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച താരങ്ങള്‍ക്കെതിരെ ശോഭ സുരേന്ദ്രന്‍.

154

തിരുവനന്തപുരം : സ്വന്തം സിനിമകളുടെ പ്രമോഷന്‍ ലക്ഷ്യമിട്ട് പൗരത്വനിയമ ഭേദഗതിയില്‍ തെറ്റായ നിലപാടുകള്‍ പ്രചരിപ്പിക്കുന്ന മുഴുവന്‍ അഭിനേതാക്കള്‍ക്കും കാര്യങ്ങള്‍ ശരിയായി മനസ്സിലാക്കാന്‍ ഇനിയും സമയമുണ്ടെന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചെത്തിയ താരങ്ങള്‍ക്കെതിരെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍.

തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ബില്ലിനെതിരെ രാജ്യത്തു നടക്കുന്ന പ്രതിഷേധ ങ്ങളെ പിന്തുണച്ച്‌ ടൊവിനൊ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, പാര്‍വതി തിരുവോത്ത് ഉള്‍പ്പെടെ തുടങ്ങി നിരവധി താരങ്ങ ള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു. ആരുടെ പക്ഷത്താണ് ഇവര്‍ നില്‍ക്കുന്നതെന്ന് കേരളത്തിലെ ജനത യ്ക്ക് അറിയാന്‍ താത്പര്യമുണ്ടെന്നാണ് ശോഭ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടുന്നത്.

ഇന്ത്യയില്‍ അനധികൃതമായി കുടിയേറിയവര്‍ക്കൊപ്പമാണോ, അതോ നിയമവിധേയ അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാന്‍ നിയമ ഭേദഗതി വഴി തീരുമാനമെടുത്ത കേന്ദ്ര സര്‍ക്കാരിനൊപ്പമോ എന്നും പോസ്റ്റിലൂടെ ചോദിക്കുന്നു.

NO COMMENTS