പൗരത്വ ഭേദഗതി ബില്ലിനെതിരെ സംവിധായകൻ ഭദ്രൻ

206

കൊച്ചി :കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ സംവിധായകന്‍ ഭദ്രൻ തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെയാണ് അദ്ദേഹം പൗരത്വ ഭേദഗതി ബില്ലിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. എന്റെ രാജ്യത്തിന്, ഒരു മുസ്സല്‍മാന്റെ കുടുംബം സംഭാവന ചെയ്ത ദേവഗായകനാണ് “മുഹമ്മദ്‌ റാഫി”, എന്റെ രാജ്യത്തിന്‌ ഒരു ക്രൈസ്തവ കുടുംബം സഭാവന ചെയ്തതാണ് മറ്റൊരു ദേവ ഗായകന്‍ “യേശുദാസ് “. എന്റെ രാജ്യത്തെ കെട്ടിപ്പടുത്ത ഒരു ഹൈന്ദവ നായിരുന്നു “മഹാത്മാഗാന്ധി” യെ്ന് തുടങ്ങുന്നതായിരുന്നു സംവിധായകന്‍ ഭദ്രന്റെ മെഡിക് പോസ്റ്റ്.

മുഹമ്മദ് റാഫിയുടെയും യേശുദാസിന്റെയും മഹാത്മ ഗാന്ധിയുടെയും ഫോട്ടോകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ജാതി കളെ ഭിന്നിപ്പിച്ചു മഹാപ്രളയം ഉണ്ടാക്കാന്‍ ശ്രെമിക്കുന്ന അഖണ്ഡതയെ ചെറുക്കുക തന്നെ ചെയ്യണമെന്നാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കിയത്.

ഇവര്‍ പെറ്റുവളര്‍ന്ന ജാതികളെ ഭിന്നിപ്പിച്ചു മഹാപ്രളയം ഉണ്ടാക്കാന്‍ ശ്രെമിക്കുന്ന അഖണ്ഡതയെ ചെറുക്കുക തന്നെ ചെയ്യണം. ഒരു മുസ്സല്‍മാന്‍ ഇല്ലാത്ത ഇന്ത്യയെ, രാജ്യബോധം ഉള്ള ഏതു പൗരന് ചിന്തിക്കാന്‍ കഴിയും…?എന്ന് മാത്രമല്ല, നാനാ ജാതികള്‍ നിറഞ്ഞ ഇന്ത്യയുടെ വൈവിധ്യങ്ങളെ ആസ്വദിക്കാനുള്ള മനസ്സില്ലാത്തവര്‍, രാമായണവും, മഹാഭാരതവും, ഭാഗവതവും, എന്താണ് പഠിപ്പിക്കുന്നത് എന്ന് തിരിച്ചയറിയണം. “സ്‌നേഹമാണ് അഖില സാരമൂഴിയില്‍”! എന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

അതേസമയം നടനും സംവിധായകനും ഗായകനുമായ വിനീതി ശ്രീനിവാസനും പൗരത്വ ഭേദഗതി ബില്ലിനെതിരെ രംഗത്ത് വന്നു. നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കാം. എന്നാല്‍ ഞങ്ങള്‍ക്ക് അവര്‍ സഹോദരന്‍മാരും സഹോദരിമാരുമാണ്. നിങ്ങളുടെ പൗരത്വഭേദഗതി നിയമവുമെടുത്ത് ഞങ്ങളില്‍ നിന്ന് ദൂരേക്ക് എവിടേക്കെങ്കിലും പോകൂ. പോകുമ്ബോള്‍ എന്‍ആര്‍സി അടക്കമുള്ള നിങ്ങളുടെ ബില്ലുകളുമെടുത്തോളൂ. എന്നാണ് വിനിതി ശ്രീനിവാസന്‍ തന്റെ ഫേസ്ബുക്ക് അക്കൗണ്ടില്‍ കുറിച്ചത്.

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധം അലയടിക്കുകയാണ്. പ്രതിഷേധിച്ച ജാമിയ സര്‍വ്വകലാശാല വിദ്യാര്‍‌ത്ഥികളെ ദില്ലി പോലീസ് ക്രൂരമായി തല്ല ചതച്ചതിന് പിന്നാലെയാണ് ബില്ലിനെതചിരെ രൂക്ഷ വിമര്‍ശനം രാജ്യത്തന്റെ പല ഭാഗത്തു നിന്നും ഉയര്‍ന്നത്. പല പ്രമുഖരും ബല്ലിനെതിരെ പ്രതിഷേധം രേഖപ്പെടുത്തി രംഗത്തെത്തയിരുന്നു. മലയാളി നടി നടന്മാരും കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി ബില്ലിനെതിരെയും വിദ്യാര്‍ത്ഥികള്‍ക്ക് നേരെയുള്ള അതിക്രമത്തിന് നേരയും രംഗത്തെത്തി.

പാര്‍വതി തിരുവോത്ത്, റിമ കല്ലിങ്കല്‍, പൃഥ്വിരാജ്, മമ്മൂട്ടി, ദുല്‍ഖര്‍ സല്‍മാന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പെല്ലിശ്ശേരി, ആഷിഖ് അബു, അമല പോള്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ടൊവീനോ തോമസ്, ഷെയിന്‍ നിഗം, അനൂപ് മേനോന്‍ സുരാജ് വെഞ്ഞാറമ്മൂട്, ബിനീഷ് ബാസ്റ്റിന്‍, ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍, ആന്റണി വര്‍ഗീസ്, അനശ്വര രാജന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയവര്‍ പോലീസ് വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടത്തിയ നരനായാട്ടിനെതിരെ പ്രതിഷേധവുമാി രംഗത്ത് എത്തുകയായിരുന്നു.

NO COMMENTS