ന്യൂഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ആര്‍.എസ്.എസുകാരാണെന്നും എന്തുവന്നാലും പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം തുടരുമെന്നും ജാമിയ മിലിയ സര്‍വകലാശാലയിലെ മലയാളി വിദ്യാര്‍ഥിനി ഐഷ റെന്ന.
ഫെയ്സ്ബുക്കിന്റെ കമ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ്സിന് വിരുദ്ധമായ പോസ്റ്റുകള്‍ കണ്ടെത്തിയതിനാലാണ് ഫെയ്സ്ബുക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന സ്‌ക്രീന്‍ ഷോട്ടും ഐഷ ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. അതിനിടെ, ഐഷയുടെ ട്വിറ്റര്‍ അക്കൗണ്ടിനും ചൊവ്വാഴ്ച രാത്രിയോടെ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നെങ്കിലും പിന്നീട് നീക്കി. സംഘപരിവാര്‍ കാമ്ബയിനിലൂടെ തന്റെ ഫെയ്സ്ബുക്ക് അക്കൗണ്ട് നിരവധി തവണ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്നും അതിനാല്‍ പോസ്റ്റുകള്‍ പ്രസിദ്ധീകരിക്കാന്‍ കഴിയുന്നില്ലെന്നും ഐഷ റെന്ന ട്വിറ്ററില്‍ കുറിച്ചിരുന്നു.
രാജ്യത്തിന്റെ ഭരണഘടനയും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷി ക്കാനാണ് ഈ പോരാട്ടം നടക്കുന്നതെന്നും സാമൂഹിക മാധ്യമങ്ങളിലെ അപവാദ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞദിവസം ഐഷയുടെ ട്വിറ്റര്‍ അക്കൗണ്ട് തിരഞ്ഞാല്‍ ഈ അക്കൗണ്ടിന് താത്കാലികമായി നിയന്ത്രണം ഏര്‍പ്പെ ടുത്തിയെന്ന മുന്നറിയിപ്പ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
മാസ്സ് റിപ്പോര്‍ട്ടിങ്ങിനെ തുടര്‍ന്ന് ഐഷ റെന്നയുടെ അക്കൗണ്ടിന് ഫെയ്‌സ്ബുക്ക്കഴിഞ്ഞദിവസം നിയന്ത്രണം ഏര്‍ പ്പെടുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഐഷ റെന്ന പ്രതികരണവുമായി രംഗത്തെത്തിയത്.