കാസറകോട് : കേരള തുളു അക്കാദമി യുടെ ആഭിമുഖ്യത്തില്‍ കാസറകോട് നെല്ലിക്കുന്ന് ലളിതകലാ സദനത്തില്‍ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ സമാപിച്ചു.സമാപന പരിപാടി,കേരള തുളു അക്കാദമി ചെയര്‍മാന്‍ ഉമേശ് എം. സാലിയാന്‍, അധ്യക്ഷതവഹിച്ചു. മുന്‍ എംഎല്‍എ സി. എച്ച്. കുഞ്ഞമ്പു സമ്മാന ദാനം നിര്‍വഹിച്ചു. മുതിര്‍ന്ന മാധ്യമ പ്രവര്‍ ത്തകന്‍ മലാര്‍ ജയറാം സമാപന പ്രസംഗം നടത്തി.
എന്‍മകജെ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആയിഷ പെര്‍ള, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മധുസൂദനന്‍, എം.എം ശങ്കര്‍ റൈ മാസ്റ്റര്‍, യോഗീഷ് റാവു ചിഗുറുപാദെ, ഹുസൂര്‍ ശിരസ്തദാര്‍ കെ നാരായണന്‍, കേരള തുളു അക്കാദമി മെമ്പര്‍മാരായ ബാലകൃഷ്ണ ഷെട്ടിഗാര്‍, ശാലിനി, വിശ്വനാഥ കുദുര്‍ എന്നിവര്‍ സംസാ രിച്ചു.
സെമിനാറിനോടനുബന്ധിച്ച് യക്ഷഗാന പദങ്ങള്‍, ജനപദ നൃത്തം തുടങ്ങിയവ അരങ്ങേറി. സെമിനാറിന്റെ ഭാഗ മായി നടന്ന തുളു ലിപി ശില്പശാലയില്‍ ബെംഗളുരു എഴുത്തുകാരി പ്രൊഫ. സുകന്യ ബി. അധ്യക്ഷത വഹിച്ചു. തുളു ലിപി പുസ്തകം പ്രസിദ്ധീകരിച്ചു. കര്‍ണാടക തുളു സാഹിത്യ അക്കാദമി മുന്‍ മെമ്പര്‍ വിദ്യാശ്രീ എസ്. ഉള്ളാല്‍ തുളു ലിപി പരിചയപ്പെടുത്തി.
കേരള തുളു അക്കാദമി മെമ്പര്‍ രാജീവി കളിയൂര്‍, സജിതാ റൈ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു നടന്ന സെമിനാ റില്‍, മുതിര്‍ന്ന സാഹിത്യകാരന്‍ കെ.വി. കുമാരന്‍ അധ്യക്ഷത വഹിച്ചു. തുളു ഗവേഷകന്‍ ഡോ രാജേഷ് ബെജ്ജംഗള പ്രഭാഷണം നടത്തി. കേരള തുളു അക്കാദമി മെമ്പര്‍ എസ്. നാരായണ ഭട്ട് സംസാരിച്ചു. തുളു ഗവേഷണ സാധ്യതകള്‍ ചര്‍ച്ചയില്‍ കാസറഗോഡ് ഗവ.കോളേജ് പ്രൊഫസര്‍ ഡോ. രത്‌നാകര മല്ലമുലെ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ യതീഷ് കുമാര്‍ റൈ, ഹരികൃഷ്ണ പോറ്റി എറണാകുളം, തുളു ഗവേഷകന്‍ കേശവ് ഷെട്ടി അഡൂര്‍, തുളു ഫോക്ലോര്‍ കലാകാരന്‍ ശങ്കര്‍ സ്വാമി കൃപ, മലയാള തുളു ഗവേഷകന്‍ ജയരാജ്, തുളു ഗവേഷക അക്ഷതാ റൈ വളമലെ, കേരള തുളു അക്കാദമി മെമ്പര്‍മാരായ ഗീതാ വി. സാമാനി, എം.ജി. നാരായണ റാവു സംസാരിച്ചു.