റാഞ്ചി: ജാര്‍ഖണ്ഡില്‍ ബിജെപിക്ക് അധികാരം നഷ്ടമായേക്കുമെന്ന് എക്സിറ്റ്പോള്‍ ഫലങ്ങള്‍. ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യം ആകെയുള്ള 81 സീറ്റുകളില്‍ 38 മുതല്‍ 50 സീറ്റ് നേടി അധികാരത്തിലേറുമെന്നാണ് പ്രവചനം. ബിജെപിക്ക് 22 മുതല്‍ 32 വരെ സീറ്റ് ലഭിച്ചേക്കുമെന്നും ഇന്ത്യാ ടുഡേ-ആക്സിസ് മൈ ഇന്ത്യ പുറത്തുവിട്ട സര്‍വേയില്‍ പ്രവചിക്കുന്നു.
ജെഎംഎം-കോണ്‍ഗ്രസ്-ആര്‍ജെഡി സഖ്യത്തിന് മേല്‍ക്കൈ ലഭിക്കുമെന്ന് കാശിഷ് ന്യൂസ് സര്‍വേയും പ്രവചിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് സഖ്യത്തിന് 37-49 സീറ്റുകളും ബിജെപിക്ക് 25-30 സീറ്റുകളുമാണ് പ്രവചിക്കുന്നത്. ഐഎഎന്‍എസ്-സി വോട്ടര്‍ സര്‍വേ അനുസരിച്ച് ജാര്‍ഖണ്ഡില്‍ തൂക്കുസഭ വന്നേക്കുമെന്നാണ് പ്രവചനം. ജെഎംഎം-കോണ്‍ഗ്രസ് സഖ്യത്തിന് 35 സീറ്റും ബിജെപിക്ക് 32 സീറ്റും കിട്ടുമെന്നാണ് പറയുന്നത്.
അഞ്ച് ഘട്ടങ്ങളിലായാണ് ജാര്‍ഖണ്ഡില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടന്നത്. ഇന്ന് നടന്ന അവസാനഘട്ട വോട്ടെടുപ്പില്‍ 70.83 ശതമാനം പോളിംഗ് രേഖപ്പെടുത്തിയിരുന്നു. ഡിസംബര്‍ 23നാണ് വോട്ടെണ്ണല്‍.