മാരിറ്റല്‍ റേപ്പ് വര്‍ധിക്കുന്നത് ദമ്പതികള്‍ക്കിടയിലെ തെറ്റായധാരണ കൊണ്ട്: ഡോ. ഷാഹിദ കമാല്‍

112

കാസര്‍കോട് : മാരിറ്റല്‍ റേപ്പ് വര്‍ധിക്കുന്നത് ദമ്പതികള്‍ക്കിടയിലെ വൈവാഹിക ജീവിതത്തെക്കുറിച്ചുള്ള അജ്ഞത യാണെന്നും ദാമ്പത്യ ജീവിതത്തെ സംബന്ധിച്ച തെറ്റായ വിവരങ്ങള്‍ കാരണമാണെന്നും സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം ഡോ. ഷാഹിദ കമാല്‍ പറഞ്ഞു.

കാസര്‍കോട് നവഭാരത് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്കായി സംഘടിപ്പിച്ച വിവാഹ പൂര്‍വ്വ ശില്‍പ്പശാല ഉദ്‌ലാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡോ. ഷാഹിദ കമാല്‍.

ലൈംഗികത ഭക്ഷണം, വസ്ത്രം, വിശ്രമം പോലെ ജീവിതത്തിന്റെ ഭാഗമാണ്. ഇണകള്‍ തമ്മിലുള്ള മാനസിക പൊരുത്തവും അവര്‍ക്കിടയിലെ പരസ്പര ധാരണയും ഐക്യവും പ്രധാനമാണെന്ന് അവര്‍ പറഞ്ഞു.

NO COMMENTS