കാസറകോട് : ജില്ലാതല ബീച്ച് ഗെയിംസ് ജേഴ്‌സി പുറത്തിറക്കി. പള്ളിക്കര ബീച്ചില്‍ നടന്ന ചടങ്ങില്‍ ജില്ല സ്‌പോര്‍ട്‌സ് കൗണ്‍ സില്‍ പ്രസിഡണ്ട് പി ഹബീബ് റഹ്മാന്‍ ജില്ലാ കലക്ടര്‍ ഡോ ഡി സജിത് ബാബുവിന് നല്‍കിയാണ് ജേഴ്‌സി പുറത്തി റക്കിയത്.
പള്ളിക്കര പഞ്ചായത്ത് പ്രസിഡണ്ട് പി ഇന്ദിര, ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ മുഹമ്മദലി ,പള്ളിക്കര പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അബ്ദുള്‍ലത്തീഫ് ,സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ബാലന്‍ മാണിയാട്ട്, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി എ നസിമുദ്ദീന്‍ ,സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാര വാഹികള്‍ വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ പി നാരായണന്‍ യുവജന കമ്മീഷന്‍ അംഗം കെ മണികണ്ഠന്‍ അനില്‍ ബങ്കളം തുടങ്ങിയവര്‍ പങ്കെടുത്തു.
ബീച്ച് ഗെയിംസ്് നാളെ (ഡിസംബര്‍ 24) യും ഡിസംബര്‍ 25 നും പള്ളിക്കര ബീച്ചിലാണ് നടക്കുക. 24 ന് വൈകുന്നേരം നാലിന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍ പതാകയുയര്‍ത്തും. അഞ്ച് മണിക്ക് റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും. എം എല്‍ എ കെ കുഞ്ഞിരാമന്‍ അദ്യക്ഷനാകും.
എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ മുഖ്യാതിഥിയായിരിക്കും.ഡിസംബര്‍ 25 ന് നടക്കുന്ന സമാപന സമ്മേളനം വ്യവസായ കായിക വകുപ്പ് മന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്യും.