കാസർകോട്: ജില്ലയില്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ സംഗമവും അദാലാത്തും ജനുവരി 25 നകം നടത്തും.കേരളത്തിലെ രണ്ട് ലക്ഷം ഭവന രഹിത കുടുംബങ്ങള്‍ക്ക് രണ്ട് വര്‍ഷത്തിനുള്ളില്‍ അവരുടെ സ്വന്തം ഭവനമെന്ന സ്വപ്നം പൂര്‍ത്തിയായിക്കഴിഞ്ഞു.
ലൈഫ് മിഷന്‍ ഗുണഭോക്താക്കളുടെ ജീവിതോപാധികളിലേക്ക് വഴി തുറന്ന് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ലൈഫ് മിഷന്‍ ഗുണഭോക്താക്കള്‍ക്കായി ഒരുക്കുന്ന സ്‌നേഹ കുടുംബ സംഗമങ്ങള്‍ ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും നടക്കും. ഉദ്ഘാടനം റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും.
2020 ജനുവരി 26 ന് സംസ്ഥാനതലത്തില്‍ രണ്ട് ലക്ഷം വീടുകള്‍ ലൈഫ് പദ്ധതി പ്രകാരം പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്ജില്ലയില്‍ ലൈഫ് മിഷനില്‍ ഉള്‍പ്പെട്ട വീടുകളുടെ പൂര്‍ത്തീകരണത്തില്‍ ഇനിയും അവശേഷിക്കുന്നവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സത്വര നടപടികള്‍ സ്വീകരിക്കാന്‍ വിവിധ മുന്‍സിപ്പല്‍ ബ്ലോക്ക് തല ഉദ്യോഗസ്ഥരോടു റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിര്‍ദ്ദേശിച്ചു.
ജില്ലയില്‍ 8000 വീടുകളാണ് ലൈഫ് മിഷനില്‍ ഉള്‍പ്പെട്ട് നിര്‍മ്മാണം പൂര്‍ത്തികരിക്കുന്നത്. ഇതില്‍ അവശേഷിക്കുന്ന നിര്‍മ്മാണം പൂര്‍ത്തീകരണത്തിന് ശേഷം ലൈഫ് മിഷന്‍ വീടുകള്‍ പൂര്‍ത്തിയാക്കിയതിന്റെ പ്രഖ്യാപനം ബ്ലോക്ക് തലത്തിലും ജില്ലാതലത്തിലും നടത്തുമെന്നും മന്ത്രി പറഞ്ഞു. ഹോസ്ദുര്‍ഗ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലൈഫ് ഗുണഭോക്താക്കളുടെ കുംടുംബ സംഗമം കൂടിയാലോചന യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭാഷാ ന്യൂനപക്ഷ മേഖലാ പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന
ജില്ലയിലെ ഭാഷാ ന്യൂനപക്ഷ മേഖലാ പ്രദേശങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കിക്കൊണ്ട് ആ പ്രദേശങ്ങളിലുള്ള ഭവനരഹിതരായവര്‍ക്ക് എത്രയും പെട്ടന്ന് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ പൂര്‍ത്തീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്ന് റവന്യു- ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. ലൈഫ് പദ്ധതി പ്രഖ്യാപിക്കുന്നതിനു മുന്‍പ് സര്‍ക്കാര്‍ വകുപ്പുകള്‍ വഴി ജില്ലയില്‍ നിര്‍മ്മിച്ച് നല്‍കുന്ന മൂവായിരത്തോളം വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചു. ഇതില്‍ 81 വീടുകള്‍ മാത്രമാണ് ബാക്കിയുള്ള തെന്ന് മന്ത്രി പറഞ്ഞു.
ലൈഫ് മിഷന്‍ എന്നത് ഭവനമില്ലാത്തവര്‍ക്ക് വീട്‌നി ര്‍മ്മിച്ച് നല്‍കുന്ന പ്രവര്‍ത്തനം മാത്രമല്ല. അര്‍ഹരായമുഴുവനാളുകള്‍ക്കും ജീവിതോപാധി കൂടി ഒരുക്കി നല്‍കുകയെന്ന ഉത്തരവാദിത്വം കൂടി ലൈഫ്മിഷന്റെ ഭാഗമാണ് ‘ അതിനുള്ള ആദ്യ ചുവടുവെപ്പാണ് ജില്ലാതലത്തില്‍ നടത്തുന്ന ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമങ്ങള്‍ എന്നും മന്ത്രി പറഞ്ഞു. ഇതിനായി ലൈഫ് ഗുണഭോക്താക്കള്‍ക്കും കുടുംബങ്ങള്‍ക്കും വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നും ഏജന്‍സികളില്‍ നിന്നും ലഭ്യമാകേണ്ട വിവിധ സാമൂഹ്യ സുരക്ഷാ സേവനങ്ങള്‍ കാലതാമസം കൂടാതെ ലഭിക്കാന്‍ ഓരോ സംഗമ വേദിയിലും സ്റ്റാളുകള്‍ സജ്ജമാക്കുമെന്നും മന്ത്രി പറഞ്ഞു.
ശുചിമുറികള്‍ നിര്‍മിക്കാന്‍ ഇനിയും അവശേഷി ക്കുന്ന വീടുകളില്‍ ജില്ലാ ശുചിത്വമിഷന്‍ സ്റ്റാളു കള്‍ വഴി അപേക്ഷ സ്വീകരിച്ച് ശുചിമുറി നിര്‍മിച്ച് നല്‍കുമെന്ന് ജി ല്ലാ കളക്ടര്‍ ഡോ.ഡി. സജിത് ബാബു അറിയിച്ചു.
ഹോസ്ദുര്‍ഗ് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ലൈഫ് ഗുണഭോക്താക്കളുടെ കുംടുംബ സംഗമം കൂടിയാലോചന യോഗത്തില്‍ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. ഇതിനായി ശുചിത്വ മിഷനുമായി സഹകരിച്ച് പദ്ധതി ആവഷികരിക്കും. ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമം നടക്കുന്ന വേദികളില്‍ ഒരുക്കിയിട്ടുള്ള ശുചിത്വ മിഷന്റെ സ്റ്റാളുകള്‍ വഴി അപേക്ഷിക്കാം.
യോഗത്തില്‍ റവന്യു ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ ,ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത്ത് ബാബു ,എ ഡി എം എന്‍ ദേവിദാസ് ലൈഫ് മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം വത്സന്‍, കാഞ്ഞങ്ങാട് നഗര സഭാ ചെയര്‍മാന്‍ വി വി രമേശന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ പി.രാജന്‍, വി.പി.ജാനകി,എം.ഗൗരി വിവിധ പഞ്ചായത്ത് പ്രസിഡന്റുമാര്‍, നഗരസഭാ കൗണ്‍സിലര്‍മാര്‍, വകുപ്പ് തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.