പ്രതിഷേധം മുന്‍കൂട്ടി കാണാന്‍ കേന്ദ്രസര്‍ക്കാരിന്‌ കഴിഞ്ഞില്ലെന്ന്‌ കേന്ദ്രമന്ത്രി

110

ന്യൂഡല്‍ഹി :രാജ്യ വ്യാപക മായ പൗരത്വ ഭേദഗതി നിയമത്തിന്റെ പേരിലുള്ള പ്രതിഷേധങ്ങളുടെ പേരില്‍ കേന്ദ്രമന്ത്രിസഭയിൽ വ്യത്യസ്ത അഭിപ്രായം . കനത്ത പ്രതിഷേധം മുന്‍കൂട്ടി കാണാന്‍ കേന്ദ്രസര്‍ക്കാരിന്‌ കഴിഞ്ഞി ല്ലെന്ന്‌ കേന്ദ്രമന്ത്രി സഞ്‌ജീവ്‌ ബല്യാന്‍ വ്യക്തമാക്കി.

2014ല്‍ അയല്‍രാജ്യങ്ങളില്‍നിന്നുള്ള മുസ്ലിം ഇതര കുടയേറ്റക്കാര്‍ക്ക്‌ പൗരത്വം നല്‍കുന്നതുസംബന്ധിച്ച നിയമത്തിന്റെ പേരില്‍ മോഡിക്ക്‌ കടുത്ത വിമര്‍ശനവും പ്രതിഷേധവും നേരിടേണ്ടിവന്നിരുന്നു. പൗരത്വ ഭേദഗതി നിയമത്തി നെതിരെ മുസ്ലിങ്ങള്‍ മാത്രമേ പ്രതിഷേധത്തിനിറങ്ങൂ എന്നാണ്‌ കരുതിയത്‌. എന്നാല്‍, പ്രധാന നഗരങ്ങളിലുള്‍പ്പെടെ രണ്ടാഴ്‌ചയിലേറെ എല്ലാവിഭാഗം ജനങ്ങളില്‍നിന്നും പ്രതിഷേധ മുയരുക യാണ്‌. സാമ്ബത്തിക മാന്ദ്യം, തൊഴിലി ല്ലായ്‌മ തുടങ്ങിയവയിലെ സര്‍ ക്കാരിനെതിരായ എതിര്‍പ്പും പ്രതിഷേധത്തിന്‌ ആക്കംകൂട്ടി–അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ പെട്ടെന്നുള്ള പ്രതിഷേധത്തിന്‌ വിവിധ കാരണങ്ങള്‍ ഒരുമി ച്ചെത്തുകയായിരുന്നുവെന്ന്‌ രാഷ്ട്രീയ നിരീക്ഷ കര്‍ പറയുന്നു. നിയമത്തി നെതിരെ ജനങ്ങള്‍ പ്രതിഷേധിക്കുന്നുവെന്നും പ്രധാനമന്ത്രിയുടെ സ്വേച്ഛാ ധിപത്യ നേതൃത്വ ത്തിനെതിരെ രാജ്യം ഒന്നടങ്കം തെരുവിലിറങ്ങിയെന്നും വ്യക്തമാണെന്ന്‌ സെന്റര്‍ ഫോര്‍ സ്റ്റഡി ഓഫ് ഡെവലപ്പിങ്‌ സൊസൈറ്റീസ് റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു.

NO COMMENTS