ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് പ്രാദേശിക അവധി പ്രഖ്യാപിച്ചു

195

തിരുവനന്തപുരം : ശിവഗിരി തീർത്ഥാടന ത്തോടനുബന്ധിച്ച് ഡിസം ബർ 30, 31, ജനുവരി ഒന്ന് തീയതികളിൽ വർക്കലയിലും സമീപപ്രദേശങ്ങളിലുമുള്ള അഞ്ച് സ്‌കൂളുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. വർക്കലയിലെ ഗവ. മോഡൽ എച്ച്. എസ്. എസ്, ഗവ. എൽ.പി.എസ്, ഗവ. എൽ. പി. എസ് എസ്.വി പുരം, ഞെക്കാട് ഗവ. എച്ച്. എസ്.എസ് എന്നീ സ്‌കൂളുകൾക്കാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. ശിവഗിരിയിൽ സേവനമനുഷ്ടിക്കുന്ന പോലീസുകാർക്കും മറ്റ് ഉദ്യോഗസ്ഥർക്കും താമസസൗകര്യം ഒരുക്കുന്ന തിനാണ് അവധി പ്രഖ്യാപിച്ചത്.

NO COMMENTS