ആലപ്പുഴ: അമ്പലപ്പുഴ ബ്ലോക്ക് പരിധിയില്‍ വരുന്ന ലൈഫ് ഗുണഭോക്താക്കളുടെ കുടുംബ സംഗമത്തിന് മുന്നോടിയായുള്ള അവലോകന യോഗം ചേര്‍ന്നു. ജനുവരി 9ന് നടക്കുന്ന കുടുംബ സംഗമത്തില്‍ വിവിധ വകുപ്പുുകള്‍ നല്കുന്ന സേവനങ്ങളും, മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. ബ്ലോക്ക് പരിധിയില്‍ 756 ലൈഫ് ഗുണഭോക്താക്കളാണുള്ളത്. അക്ഷയ, ഫിഷറീസ്, കൃഷി, ആരോഗ്യം, ഗ്രാമ വികസനം, കുടുംബശ്രീ, വനിതാ ശിശു സംരക്ഷണം, പട്ടിക ജാതി സാമൂഹിക ക്ഷേമം, ശുചിത്വ മിഷന് തുടങ്ങി പതിനെട്ടോളം വകുപ്പുകളുടെ സേവനം സംഗമത്തില്‍ ലഭ്യമാകും.
അപേക്ഷകള്‍ സ്വീകരിക്കുന്നതിനൊപ്പം തുടര്‍ നടപടികളും കൈക്കൊള്ളും. യോഗത്തില്‍ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ജുനൈദ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വി.ജെ ജോസഫ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.