അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി ശിഫാഹു രഹ് മ കൺവൻഷനും രണ്ടാം വർഷ പ്രഖ്യാപനവും നടത്തി.

126

അബുദാബി: മഞ്ചേശ്വരം മണ്ഡലം കെ എo സി സി കഴിഞ്ഞ ഒരു വർഷമായി തുടർന്ന് വരുന്ന “ശിഫാഹു രഹ് മ കാരുണ്യ ഹസ്തം ” സഹായ നിധിയുടെ വർഷാന്ത്യ കൺവെൻഷൻ സംഘടി പ്പിച്ചു. അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ ദുബൈ സ്‌പിക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ എo അബ്ദുല്ല മൊഗ്രാൽ ഉൽഘാടനം ചെയ്തു. ശിഫാഹു രഹ്മ രണ്ടാം വർഷ പ്രഖ്യാപനവും നടത്തി.

ക്യാൻസർ, കിഡ്നി രോഗികളായി മാറി വളരെ സാമ്പത്തിക പ്രയാസം നേരിടുന്ന മഞ്ചേശ്വരം മണ്ഡലത്തിൽ പെട്ട പാവപ്പെട്ടവരുടെ ചികിത്സ ക്കായി നൽകുന്ന പ്രതിമാസ പദ്ധതിയാണിത്. ഈവർഷം ഇത് വരെയായി മുപ്പതോളം ക്യാൻസർ, കിഡ്നി രോഗികൾക്ക് സാന്ത്വനമായി സഹായ ധനം നൽകി.

ചടങ്ങിൽ മണ്ഡലം കെ എo സി സി പ്രസിഡന്റ് സെഡ്. എ. മൊഗ്രാൽ അധ്യക്ഷത വഹിച്ചു. രണ്ടാം വർഷത്തേക്കുള്ള ആദ്യ തുക സുബൈർ ഇർഫാനി , കെ .എo അബ്ദുല്ല ക്ക് കൈമാറി .മണ്ഡലം ജനറൽ സെക്രട്ടറി ഇസ്മായിൽ മുഗ്ലി സ്വാഗതം പറഞ്ഞു. ജില്ലാ കെ എo സി സി ജനറൽ സെക്രട്ടറി ഹനീഫ് പടിഞ്ഞാർമൂല, ഇന്ത്യൻ ഇസ്ലാമിക് സെൻറർ സ്പോർട്സ് സെക്രടറി യു എo മുജീബ് മൊഗ്രാൽ, അനീസ് മാങ്ങാട് ഹനീഫ് ചള്ളങ്കയം എന്നിവർ പ്രസംഗിച്ചു.

പ്രാർത്ഥനാ സദസ്സിന് സുബൈർ ഇർഫാനി നേതൃത്വം നൽകി. മണ്ഡലം ഭാരവാഹികളായ ഉമ്പു ഹാജി പെർള, ലത്തീഫ് ഇരോടി, ഹമീദ് മാസ്സിമാർ, അബൂബക്കർ ഹാജി പർവാടി, സവാദ് ബന്ദിയോട്, സകീർ കമ്പാർ, ഇബ്രാഹിം ഖലീൽ ഉദ്യാവർ തുടങ്ങിയവർ സംബന്ധിച്ചു. ശിഫാഹു രഹ് മ സബ് കമ്മിറ്റി കോ ഓർഡിനാറ്റർ ശരീഫ് ഉറുമി നന്ദി പറഞ്ഞു.

അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി ശിഫഹു രഹ് മ രണ്ടാം വർഷ ലോഗോ ദുബൈ സ്പി ക്ക് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ കെ എo അബ്ദുല്ല മൊഗ്രാൽ പ്രകാശനം ചെയ്യുന്നു.

NO COMMENTS