ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമം ഹിന്ദുക്കളെയും മുസ്ലിംകളെയും ഒരു പോലെ വേദനിപ്പിക്കുമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ.
കുട്ടികൾക്ക് ഇവിടെ ജോലിയില്ല, വീടുകൾ ഇല്ല, എന്നാൽ സർക്കാർ പദ്ധതി രണ്ട് കോടി പാക്കിസ്ഥാൻ ഹിന്ദുകളെ നേടിയെടുക്കാനാണെന്നും പൗരത്വ ഭേദഗതി നിയമത്തെ പരാമർശിച്ച് കേജരിവാൾ പറഞ്ഞു.
പാക്കിസ്ഥാനിൽനിന്നുള്ള ഹിന്ദുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം സർക്കാർ ആദ്യം സ്വന്തം രാജ്യം ശരിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പുതിയ നിയമത്തെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ ഇല്ലാതാക്കാനുള്ള പ്രചാരണം ബിജെപി രാജ്യത്തുടനീളം നടത്തുകയാണെന്നും കേജരിവാൾ കൂട്ടിച്ചേർത്തു.