അബുദാബി: അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി നടപ്പിലാക്കി വരുന്ന ശിഫാഹു രഹ് മ കാരുണ്യ ഹസ്തം 2020 രണ്ടാം വർഷ പദ്ധതിക്ക് തുടക്കമായി. ഇത് സംബന്ധിച്ച് ചേർന്ന യോഗത്തിൽ പദ്ധതി പ്രവർത്തനം വിലയിരുത്തി. രോഗ ബാധിതരുടെ അപേക്ഷ കളിൽ വൻ വർദ്ധനവ് ഉണ്ടാകുന്ന സാഹചര്യ ത്തിൽ കൂടുതൽ പ്രചാരണം നടത്തി അംഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനും ധന സമാഹരണം നടത്താനും യോഗം തീരുമാനിച്ചു.
എല്ലാ മാസവും അവസാന വെള്ളിയാഴ്ച ശിഫാ ഹു രഹ് മ സബ് കമ്മിറ്റി യോഗം ചേർന്ന് ലഭിക്കുന്ന അപേക്ഷകൾ പരിശോധിച്ച് സഹായ ധനം നൽകും. മുൻ വർഷം മൂന്ന് കുടുംബങ്ങൾ ക്ക് മരണാനന്തരം സഹായം ധനം കൈമാറേ ണ്ടി വന്ന സാഹചര്യം ഒഴിവാക്കാൻ ,രോഗികൾ ചികിൽസക്കായി വളരെ സാമ്പത്തിക പ്രയാ സം നേരിടുന്ന ഘട്ടത്തിൽ തന്നെ സഹായ ധനം പരമാവധി വേഗത്തിൽ എത്തിക്കാൻ തീരുമാനിച്ചു.
2019 ഡിസംബർ മാസത്തിലെ ചികിത്സാ സഹായ ധനം രണ്ടു പേർക്ക് കൂടി അനുവദിച്ചത് പ്രകാരം 30 പേർക്കാണ് കഴിഞ്ഞ വർഷം ചികിത്സാ ധനസഹായം നൽകിയത്.
വോർക്കാടി പഞ്ചായത്തിലെ ആന ക്കൽ സ്വദേശി, കുമ്പള പഞ്ചായത്തിലെ കൊടിയമ്മ സ്വദേശി എന്നിവർക്കാണ് ഡിസംബറിലെ സഹായം നൽകിയത്. മഞ്ചേശ്വരം മണ്ഡലത്തി ലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികൾ മുഖാന്തിരം ലഭിക്കുന്ന അപേക്ഷയിൽ മേൽ
ക്യാൻസർ , കിഡ്നി സംബന്ധമായ രോഗികൾക്കാണ് ശിഫാഹു രഹ് മ പദ്ധതിയിൽ പ്രതിമാസം സാമ്പത്തിക സഹായം നൽകി വരുന്നത്.
ശിഫാഹു രഹ് മ അവലോകന യോഗത്തിൽ മണ്ഡലം കെ എo സി സി പ്രസിഡന്റ് സെഡ്. എ. മൊഗ്രാൽ അധ്യക്ഷത വഹിച്ചു. ശിഫാഹു രഹ്മ കോ ഓർഡിനാറ്റർ ഷെരീഫ് ഉറുമി സ്വാഗതം പറഞ്ഞു. ഇസ്മായിൽ മുഗ്ലി, ഉമ്പു ഹാജി പെർള, ലത്തീഫ് ഇരോടി, അബൂബക്കർ ഹാജി പെർവാടി, ഹമീദ് മാസിമാർ, ഇബ്രാഹിം ഖലീൽ ഉദ്യാവർ, നിസാർ ഹൊസങ്കടി , റസാഖ് നൽക്ക, സവാദ് ബന്തിയോട്, അബ്ദുൽ ലത്തീഫ് ചിന്നമുഗർ
തുടങ്ങിയവർ സംബന്ധിച്ചു.ഫോട്ടോ:അബുദാബി മഞ്ചേശ്വരം മണ്ഡലം കെ എo സി സി നടപ്പിലാക്കി വരുന്ന “ശിഫാഹു രഹ് മ 2020” അവലോകന യോഗത്തിൽ സംബന്ധിച്ചവർ .