നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ക്കും വധശിക്ഷ

124

ദില്ലി: നിര്‍ഭയ കേസില്‍ നാല് പ്രതികള്‍ ക്കും മരണവാറന്‍റ് ജനുവരി 22ന് രാവിലെ ഏഴുമണിക്കാണ് വധശിക്ഷ നടപ്പാക്കുക.

പട്യാല ഹൗസ് കോടതിയാണ് മരണവാറന്‍റ് പുറപ്പെടുവിച്ചത്. അക്ഷയ് സിംഗ്, വിനയ് ശര്‍മ്മ, പവന്‍ ഗുപ്ത, മുകേഷ് എന്നിവ രെയാണ് തൂക്കിലേറ്റുക. നിര്‍ഭയയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതി യുടെ വിധി.

വിധിയില്‍ സന്തോഷ മുണ്ടെന്ന് നിര്‍ഭയയുടെ അമ്മ പ്രതികരി ച്ചു. പ്രതികളെ തൂക്കിലേറ്റാനുള്ള തീരുമാനം രാജ്യത്തെ സ്ത്രീകള്‍ക്ക് ശക്തി പകരുന്നതാണ്. നിയമവ്യവസ്ഥയോടുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിപ്പിക്കുന്ന താണ് വിധിയെന്നും അവര്‍ പറഞ്ഞു.

NO COMMENTS