കാസറകോട് : കുടിവെള്ളത്തിനും ജലസേചനത്തിനുമായി നിരവധി പ്രവര്‍ത്തനങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയോട് അനുബന്ധിച്ച് ബ്ലോക്കില്‍ നടപ്പിലാക്കുന്നത്. 1983.17 ലക്ഷം രൂപയാണ് ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ബ്ലോക്കില്‍ ഇതുവരെ ചിലവഴിച്ചിരിക്കുന്നത്.
കിണറുകളുടെയും കുളങ്ങളും നിര്‍മ്മാണം, മണ്ണ് സരക്ഷണവും ജലസംരക്ഷണവും സംയോജിതമാതി നടപ്പിലാക്കാന്‍ മഴക്കുഴികള്‍, കയ്യാല നിര്‍മ്മാണം,ജലസംഭരണികള്‍ എന്നിവയുടെ നിര്‍മ്മാണത്തിനും വരള്‍ച്ചാനിവാരണത്തിനായി മരങ്ങള്‍ വെച്ചുപിടിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍തൂക്കം നല്‍കിയത്