മസ്കറ്റ്: ഒമാൻ ഭരണാധികാരിയും ആധുനിക ഒമാന്റെ ശില്പിയുമായ സുൽത്താൻ ഖാബൂസ് ബിൻ സഈദ് അന്തരിച്ചു.
79 വയസ്സായ അദ്ദേഹം വെള്ളിയാഴ്ചയാണ് അന്തരിച്ചതെന്ന് റോയൽ കോർട് ഓഫ് ദിവാൻ വാർത്താക്കുറിപ്പിൽ അറിയിച്ചു. അർബുദ ബാധയേത്തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ആധുനിക ഒമാന്റെ ശില്പിയായാണ് സുൽത്താൻ ഖാബൂസ് ബിൻ അറിയപ്പെടുന്നത്. 49 വര്‍ഷമായി ഒമാന്റെ ഭരണാധികാരിയാണ്. 1970 ജനുവരി 23നാണ് തന്റെ പിതാവും പുൻഗാമിയുമായ പിതവ് സുൽത്താൻ സഈദ് ബിൻ തായ്മൂറിൽ നിന്ന് ഖാബൂസ് ബിൻ ഭരണമേറ്റെടുത്തത്.
ഖാബൂസ് ബിൻ സഈദിന്റെ സത്യസന്ധമായ ഭരണ നേതൃത്വമാണ് ഒന്നുമില്ലായ്മയിൽ നിന്നും ഒമനെ വളർച്ചയുടെ പടവുകളിലേക്ക് നയിച്ചത്.