കൊച്ചി: മുന്‍ മന്ത്രി ടി.കെ. ഹംസയെ വഖഫ് ബോര്‍ഡ് ചെയര്‍മാനായി തെരഞ്ഞെടുത്തു. വഖഫ് ബോര്‍ഡ് ആസ്ഥാനത്തു നടന്ന തെരഞ്ഞെടുപ്പില്‍ പി.ടി.എ. റഹീം എം.എല്‍.എ ടി.കെ. ഹംസയുടെ പേരു നിര്‍ദേശിച്ചു. അഞ്ചു വര്‍ഷമാണ് തിങ്കളാഴ്ച ചുമതലയേറ്റ വഖഫ് ബോര്‍ഡിന്റെ കാലാവധി.