മലബാര്‍ സിമെനന്‍റ്സിലും എംഡി പത്മകുമാറിന്‍റെ വസതിയിലും ഉദ്യോഗസ്ഥരുടെ വസതികളിലും വിജിലന്‍സ് പരിശോധന. ഡീലര്‍മാര്‍ക്ക് ഇളവ് അനുവദിച്ച് സര്‍ക്കാരിന് നഷ്‌ടമുണ്ടാക്കിയെന്ന പരാതിയിലും ബാങ്ക് ഗ്യാരന്‍റി നല്‍കിയെന്നതിലുമാണ് വിജിലന്‍സ് പരിശോധന നടത്തുന്നത്.
കോഴിക്കോട് മലപ്പുറം തൃശൂര്‍ എന്നിവിടങ്ങളിലെ ഡീലര്‍മാര്‍ക്ക് പ്രത്യേക താല്‍പര്യത്തോടെ ഇളവ് അനുവദിച്ചെന്നും ഇതുവഴി സര്‍ക്കാരിന് കോടികളുടെ നഷ്‌ടം വരുത്തിയെന്നും ബാങ്ക് ഗ്യാരന്‍റി നല്‍കിയെന്നും ഉള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് വാളയാറിലെ മലബാര്‍ സിമന്‍റ്സ് ആസ്ഥാനത്തും എംഡി കെ പത്മകുമാറിന്‍റെ ഔദ്യോഗിക വസതിയിലും വിജിലന്‍സ് പരിശോധന . പരിശോധനയില്‍ ക്രമക്കേടുകളെ സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായാണ് സൂചന. ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ വേണുഗോപാലിന്‍റെ വാളയാറിലെ വസതിയിലും റെയിഡ് നടന്നു. പാലക്കാട് വിജിലന്‍സ് ഡിവൈഎസ്‌പിയുടെ നേതൃത്വത്തില്‍ തൃശൂര്‍ പാലക്കാട് ജില്ലകളിലെ ആറ് സിഐമാരടങ്ങുന്ന ആറു സംഘമാണ് പരിശോധന നട്തതുന്നത്. ഡീലര്‍ഷിപ്പ് അനുവദിച്ചതിലും സിമന്‍റ് അനുവദിക്കുന്നതിലും സൗജന്യം നല്‍കിയത്, ഫ്ലൈ ആഷ് , ക്ലിങ്കര്‍ ഇറക്കുമതിയിലെ ക്രമക്കേടുകള്‍, വെയര്‍ഹൗസിങ് കോര്‍പ്പറേഷന്‍റെ ഗോഡൗണ്‍ ഉപയോഗിച്ചതിലൂടെ കമ്പനിക്കുണ്ടായ നഷ്‌ടം എന്നിവ ഉള്‍പ്പടെ നാല് കേസുകളില്‍ വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.