പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തിക്കെ​തി​രേ സമരം – മു​ല്ല​പ്പ​ള്ളി പ​റ​യേ​ണ്ടി​യി​രു​ന്ന​ത് പാ​ര്‍​ട്ടി​ക്ക് അ​ക​ത്താ​യി​രു​ന്നു – ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ചി​ത​മാ​യ തീ​രു​മാ​ന​മെടുത്തു – കെ .സു​ധാ​ക​ര​ന്‍ എം .പി

121

ക​ണ്ണൂ​ര്‍: കെ​പി​സിസി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ പ​റ​ഞ്ഞ​തി​ല്‍ ഒ​രു രാ​ഷ്ട്രീ​യ​മു​ണ്ടെ​ന്നും എ​ന്നാ​ല്‍ അ​ത് പാ​ര്‍​ട്ടി​ക്ക് അ​ക​ത്താ​യി​രു​ന്നു പ​റ​യേ​ണ്ടി​യി​രു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷ​നേ​താ​വ് എ​ന്ന നി​ല​യി​ല്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ പ്ര​തി​പ​ക്ഷ​വു​മാ​യി ചേ​ര്‍​ന്ന് സ​മ​രം ന​ട​ത്തു​ന്ന​തി​നെക്കു​റി​ച്ച്‌ ഉ​ചി​ത​മാ​യ തീ​രു​മാ​ന​മാ​ണ് എ​ടു​ത്ത​തെ​ന്നും കെ.​സു​ധാ​ക​ര​ന്‍ എം​പി. പറഞ്ഞു

പാ​ര്‍​ട്ടി​ക്ക​ക​ത്ത് മു​ല്ല​പ്പ​ള്ളി​ക്കെ​തിരേ ഗ്രൂ​പ്പ് അ​ടി​സ്ഥാ​ന​ത്തി​ല്‍ ആ​ക്രമണം ന​ട​ത്തു​ന്നുവെ​ന്ന് പ​റ​യാ​നാ​വി​ല്ല. കോ​ണ്‍​ഗ്ര​സി​ല്‍ എ​ല്ലാ​വ​രും വ്യ​ക്തി​പ​ര​മാ​യ അ​ഭി​പ്രാ​യം പ​ങ്കി​ടു​ന്ന​വ​രാ​ണ്. മു​ന്‍​പും അ​ങ്ങ​നെ​യാ​യി​രു​ന്നു. അ​ന്ന് കെ.​ക​രു​ണാ​ക​ര​നും ആ​ന്‍റ​ണി​യു​മാ​ണെ​ങ്കി​ല്‍ ഇ​ന്ന​ത് ര​മേ​ശും ഉ​മ്മ​ന്‍​ചാ​ണ്ടി​യു​മാ​യി എ​ന്നു മാ​ത്രം- ​സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി.

പൗ​ര​ത്വ നി​യ​മ​ത്തി​നെ​തി​രെ സ​മ​രം ന​ട​ത്താ​ന്‍ കോ​ണ്‍​ഗ്ര​സി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ ഉ​പ​ദേ​ശം ആ​വ​ശ്യ​മി​ല്ലെ​ന്നും ഇ​ട​തു​പ​ക്ഷ​വു​മാ​യി ചേ​ര്‍​ന്ന് സം​യു​ക്ത​സ​മ​രം ന​ട​ത്തി​യ​ത് കോ​ണ്‍​ഗ്ര​സി​ന് ക്ഷീ​ണ​മാ​യി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. ത​ങ്ങ​ള്‍​ക്ക് സി​പി​എ​മ്മി​ന്‍റെ സ​ഹാ​യം ആ​വ​ശ്യ​മി​ല്ല. കേ​ര​ള​ത്തി​ല്‍ ഒ​റ്റ​യ്ക്ക് നി​ല്‍​ക്കാ​നു​ള്ള ക​പ്പാ​സി​റ്റി​യു​ണ്ട്. പൗ​ര​ത്വ​നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ കോ​ണ്‍​ഗ്ര​സി​ന്‍റെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളും സ​മ​ര​മു​ഖ​ത്താ​ണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഗ​വ​ര്‍​ണ​ര്‍ ബി​ജെ​പി വ​ക്താ​വാ​യി സം​സാ​രി​ച്ചി​ട്ടും അ​ദ്ദേ​ഹ​ത്തി​നെ​തി​രെ രാ​ഷ്ട്രീ​യ നി​ല​പാ​ട് എ​ടു​ക്കാ​ന്‍ മു​ഖ്യ​മ​ന്ത്രി ത​യാ​റാ​യി​ട്ടി​ല്ലെന്നും ഗ​വ​ര്‍​ണ​ര്‍ നി​ല​പാ​ട് തി​രു​ത്ത​ണ​മെ​ന്ന് പ​റ​യാ​ന്‍ പോ​ലും പി​ണ​റാ​യി ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും സു​ധാ​ക​ര​ന്‍ കുറ്റപ്പെടുത്തി.

NO COMMENTS