പുനര്‍ഗേഹം പദ്ധതി പട്ടിക പ്രസിദ്ധീകരിച്ചു

121

കാസറകോട് : ജില്ലയില്‍ തീരദേശത്ത് വേലിയേറ്റ രേഖയില്‍ നിന്നും 50 മീറ്ററിനുളളില്‍ താമസിക്കുന്ന മത്സ്യത്തൊഴി ലാളി കുടുംബങ്ങളെ മാറ്റി സുരക്ഷിത മേഖലയില്‍ പുനരധിവസിപ്പിക്കുന്ന ‘പുനര്‍ഗേഹം’ പദ്ധതി പട്ടിക പ്രസിദ്ധീ കരിച്ചു. ഗുണഭോക്താക്കള്‍ക്ക് പട്ടിക പരിശോധിക്കുന്നതിനും അപ്പീല്‍ നല്‍കുന്നതിനും ജനുവരി 23 വരെ അവസരമുണ്ട്.

ഗുണഭോക്തൃലിസ്റ്റ് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, കാസര്‍കോട് ഫിഷറീസ് ഇന്‍സ്‌പെക്ടര്‍ കാര്യാലയം, ഫിഷറീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ (മറൈന്‍ ബ്ലോക്ക്), കുമ്പള, ഫിഷറീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ (മറൈന്‍ ബ്ലോക്ക്), കാഞ്ഞങ്ങാട് എന്നിവിടങ്ങളില്‍ ലഭിക്കും.ഫോണ്‍: 0467 2202537

NO COMMENTS