മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിക്ക് പത്മവിഭൂഷൻ

236

തിരുവനന്തപുരം : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പത്മപുരസ്കാരങ്ങൾ പ്രഖ്യാപിക്കാനിരിക്കെ രാജ്യത്തെ രണ്ടാമത്തെ പരമോന്നത സിവിലിയൻ പുരസ്കാരമായ പത്മവിഭൂഷൻ മലയാളത്തിന്റെ അഭിമാനതാരം മമ്മൂട്ടിക്ക് ലഭിക്കുമെന്ന് സൂചന. നാടക ചലച്ചിത്രനടി നിലമ്പൂർ ആയിഷ പത്മശ്രീ പട്ടികയിൽ ഉൾപ്പെട്ടതായും സൂചനയുണ്ട്.

പുരസ്‌കാര സാധ്യതാ പട്ടികയിലുള്ള മറ്റ് മലയാളികൾ ഇവരാണ്. നാഗസ്വര വിദ്വാൻ തിരുവിഴ ജയശങ്കർ കവിയും ഗാനരചയിതാവുമായ കൈതപ്രം ദാമോദരൻ നമ്പൂതിരി കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി വിവിധ മേഖല കളിൽ രാജ്യം നൽകുന്ന ബഹുമതികളിൽ ഭാരതരത്നം കഴിഞ്ഞാൽ രണ്ടാമത്തെ ഉയർന്ന പുരസ്കാരമാണ് പത്മവിഭൂഷൻ

കഴിഞ്ഞവർഷം മലയാളത്തിലെ മറ്റൊരു മഹാ നടൻ മോഹൻലാലിന് ശാസ്ത്രജ്ഞൻ നമ്പി നാരായണൻ ഉൾപ്പെടെ 14 പേർക്ക് മൂന്നാമത്തെ ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മഭൂഷൻ ലഭിച്ചിരുന്നു . 2017 ഗാനഗന്ധർവൻ യേശു ദാസിന് പത്മശ്രീ ലഭിച്ചിരുന്നു.

2018 ൽ മമ്മൂട്ടി മോഹൻലാൽ കഥകളി ആചാര്യൻ കലാമണ്ഡലം ഗോപി. മേള വിസ്മയം പെരുവനം കുട്ടൻമാരാർ കവിയത്രി സുഗതകുമാരി മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത എന്നിവർ സംസ്ഥാനസർക്കാർ പത്മവിഭൂഷൺ ശുപാർശ ചെയ്തിരുന്നു ഇവരിൽ ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാത്രമാണ് ബഹുമതി ലഭിച്ചത്

NO COMMENTS