നടി ജമീല മാലിക്ക് അന്തരിച്ചു.

269

തിരുവനന്തപുരം: പുണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടി ല്‍നിന്ന് ചലച്ചിത്ര പഠനം പൂര്‍ത്തിയാക്കിയ ആദ്യ മലയാളി വനിതയും മുന്‍കാല നടിയുമായ ജമീല മാലിക്ക് അന്തരിച്ചു. 73 വയസ്സായിരുന്നു. തിരുവനന്തപുരം പാലോട് പൂന്തുറയിലെ ബന്ധു വീട്ടില്‍ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍.

റാഗിങ് (1973) ആയിരുന്നു ആദ്യ സിനിമ. വിന്‍സെന്‍റ്, അടൂര്‍ ഭാസി, പ്രേംനസീര്‍ എന്നിവരുടെ കൂടെയെല്ലാം അഭിനിയിച്ചിട്ടുണ്ട്. അതിശയരാഗം, ലക്ഷ്മി എന്നീ തമിഴ് സിനിമകളില്‍ നായികയായി. ദൂരദര്‍ശന്‍റെ സാഗരിക, കയര്‍, മനുഷ്യബന്ധങ്ങള്‍ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു.

ആകാശവാണിക്കു വേണ്ടി നിരവധി നാടകങ്ങള്‍ എഴുതി.1946ല്‍ ആലപ്പുഴ മുതുകുളത്തായിരുന്നു ജനനം.അന്‍സര്‍ മാലിക് ആണ് മകന്‍.

NO COMMENTS