കാസര്‍കോട് : വനിതകളെ ആദരിക്കുന്നതിനായി ഐ.സി.ഡി.എസ് ഏര്‍പ്പെടുത്തിയ വനിതാ രത്ന അവാര്‍ഡി നായി അപേക്ഷിക്കാം.
സാമൂഹ്യ സേവനം, കായിക രംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ച വനിത എന്നീ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച വനിതകള്‍ നിര്‍ദ്ദിഷ്ട അപേക്ഷ ഫോറത്തില്‍ പ്രവര്‍ത്തന മേഖല തെളിയിക്കുന്ന രേഖകള്‍ സഹിതം ഫെബ്രുവരി 10 നകം കാസര്‍കോട് സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ വനിത ശിശു വികസന ഓഫീസില്‍ ലഭിക്കണം.
അപേക്ഷാ ഫോം www.wcdkerala.gov.in എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. ഫോണ്‍: 04994 256660