പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളില്‍ നിന്നു വ്യതിചലിക്കുന്നതിലും ഭേദം മരണമാണെന്ന് അരവിന്ദ് കെജ്രിവാള്‍

189

ന്യൂഡല്‍ഹി: പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളില്‍ നിന്നു വ്യതിചലിക്കുന്നതിലും ഭേദം മരണമാണെന്ന് ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. പാര്‍ട്ടിയിലെ മൂല്യം തകര്‍ക്കുന്ന തരത്തിലുള്ള പ്രവൃത്തിയിലേര്‍പ്പെട്ടാല്‍ മുതിര്‍ന്ന നേതാക്കളുള്‍പ്പെടെ എല്ലാവര്‍ക്കും തുല്യരീതിയിലുള്ള നടപടിയായിരിക്കും നേരിടേണ്ടി വരിക. ആം ആദ്മി പാര്‍ട്ടി അതിന്റെ മൂല്യങ്ങളില്‍ അടിയുറച്ച്‌ വിശ്വസിക്കുന്നുവെന്നും കെജ്രിവാള്‍ പറഞ്ഞു.അശ്ലീല സിഡി വിവാദവുമായി ബന്ധപ്പെട്ട് മന്ത്രി സന്ദീപ് കുമാറിനെ പുറത്താക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത്തരമൊരു പ്രവൃത്തിയിലൂടെ പാര്‍ട്ടിയുടെ സുപ്രധാന മൂല്യങ്ങളെയാണ് സന്ദീപ് വഞ്ചിച്ചതെന്നും ഇത്തരത്തിലൊരു തെറ്റിനെ ആം ആദ്മി പാര്‍ട്ടി ഒരിക്കലും പിന്തുണക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

NO COMMENTS

LEAVE A REPLY