ചെന്നൈ: ചെന്നൈ:ആദായ നികുതി വകുപ്പ് കസ്റ്റഡിയിലെടുത്ത തമിഴ് നടന് വിജയ്യെ പനയൂരിലെ വിജയ്യുടെ വീട്ടിലെത്തിച്ചാണ് ചോദ്യം ചെയ്യല്‍ തുടരുന്നത്. “മാസ്റ്റര്‍’ സിനിമയുടെ ഷൂട്ടിംഗ് സെറ്റിലെത്തിയ ഉദ്യോഗസ്ഥര്‍ കുറച്ച് സംസാരിക്കാനുണ്ടെന്നു പറഞ്ഞ് സെറ്റില്‍ നിന്ന് അദ്ദേഹത്തെ മാറ്റിയ ശേഷമാണ് കസ്റ്റഡിയിലെടുത്തത്. “എജിഎസ്’ കമ്ബനിയുടെ പണമിടപാടുമായി ബന്ധപ്പെട്ടാണ് നടപടി. ബിഗില്‍ സിനിമയുടെ നിര്‍മാതാക്കളാണ് “എജിഎസ്’ കമ്ബനി.
വിജയ് നായകനായ ബിഗില്‍ സിനിമ നിര്‍മിച്ച എജിഎസ് സിനിമാസുമായി ബന്ധപ്പെട്ട് ബുധനാഴ്ച് ഇരുപത് ഇടങ്ങളില്‍ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയിരുന്നു.തമിഴ് സിനിമയിലെ വമ്പൻമാരെ നോട്ടമിട്ട് ആദായനികുതി വകുപ്പ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോള്‍ സൂപ്പര്‍താരം വിജയ്യെ അന്വേഷണസംഘം ചോദ്യം ചെയ്യുകയാണ്.
വിജയ്യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്യുന്പോള്‍ അതില്‍ രാഷ്ട്രീയം കാണുന്നവരുമുണ്ട്. വിജയ്യുടെ സിനിമകളില്‍ പതിവായി കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കുന്ന സീനുകള്‍ ഉണ്ടാകാറുള്ളത് തമിഴ്നാട്ടിലെ ബിജെപി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ചിരുന്നു. അവര്‍ പലതവണ വിജയ്ക്കെതിരേ പ്രസ്താവനകളുമായി രംഗത്തു വന്നിട്ടുണ്ട്..
വിജയ് നായകനായ മെര്‍സല്‍ എന്ന ചിത്രത്തില്‍ ജിഎസ്ടി നികുതിയെ പരിഹസിച്ചുള്ള സംഭാഷണം ബിജെപി പ്രവര്‍ത്തകരെ ഏറെ പ്രകോപിതരാക്കിയിരുന്നു. നോട്ടുനിരോധനത്തെക്കുറിച്ചും ചിത്രത്തില്‍ പ്രതികൂല പരാമര്‍ശമുണ്ടായിരുന്നു. എന്നാല്‍ രാജ്യത്തെ പ്രത്യക്ഷ നികുതി വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായ് ആദായനികുതി വകുപ്പ് നടത്തുന്ന ഉൗര്‍ജിത ശ്രമങ്ങളുടെ ഭാഗമായി ഇതിനെ കണ്ടാല്‍ മതിയെന്നും ഇതില്‍ രാഷ്ട്രീയമില്ലെന്നുമാണ് മറ്റൊരു ഭാഷ്യം.
കടലൂര്‍ ജില്ലയിലെ നെയ്വേലി ലിഗ്നൈറ്റ് കോര്‍പറേഷനു സമീപത്ത് മാസ്റ്റര്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് സെറ്റിലെത്തിയ ഉദ്യോഗസ്ഥര്‍ നോട്ടീസ് നല്കി നടനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തമിഴ് സിനിമയിലെ വമ്ബന്മാര്ക്കെതിരേ ആദായനികുതി വകുപ്പ് മുന്‍പും നടപടിക്ക് ഒരുങ്ങിയിട്ടുണ്ട്. ഏഷ്യയില്‍ തന്നെ ഏറ്റവും താരമൂല്യമുള്ള രജനീകാന്ത് തന്റെ വരുമാനത്തിന്റെ പത്തിലൊന്നു പോലും രേഖയില്‍ കാണിച്ചിട്ടില്ലെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു.
രജനീകാന്തിന്റെ പോയസ് ഗാര്‍ഡനിലെ വസതിയില്‍ റെയ്ഡ് നടത്തുകയും 67 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തിരുന്നു. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രജനീകാന്തിനെതിരായ നികുതി വെട്ടിപ്പുകേസുകള് ആദായനികുതി വകുപ്പ് അവസാനിപ്പിക്കുകയായിരുന്നു.രജനീകാന്തിനെ എന്‍ഡിഎയിലേക്ക് ക്ഷണിച്ച് ബിജെപി നേതാക്കള്‍ രംഗത്തെത്തിയതിനു പിന്നാലെയായായിരുന്നു ആദായനികുതി വകുപ്പിന്റെ നടപടി. ഇത് ഒട്ടേറെ അഭ്യൂഹങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്തു. രജനി ഭിഷണിപ്പെടുത്തി പാര്‍ട്ടിയില്‍ ചേര്‍ക്കാനുള്ള അടവാണെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചിരുന്നു.
ബുധനാഴ്ച ഉച്ചകഴിഞ്ഞാണ് കടലൂരിലെ സിനിമാ സെറ്റില്‍ നിന്ന് വിജയ്യെ കസ്റ്റഡിയിലെടുത്തത്.