വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ ശക്തമായ ഭൂചലനമുണ്ടായതായി യു.എസ് ജിയോളജിക്കല്‍ സര്‍വേ അറിയിച്ചു.
റിക്ടര്‍സ്കെയിലില്‍ 7.1 രേഖപ്പെടുത്തിയ ചലനം വടക്കന്‍ ദ്വീപായ ജിസ്ബണില്‍ നിന്നും 167 കിലോമീറ്റര്‍ അകലെയാണ് അനുഭവപ്പെട്ടത്.നോര്‍ത്തലാന്‍ഡ്, വെല്ലിംഗ്ടണ്‍, ജിസ്ബണ്‍,ബേ ഓഫ് പ്ലെന്റി എന്നിവടങ്ങളില്‍ ചലനം അനുഭവപ്പെട്ടു.ആളപായമോ നാശനഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.