പമ്പുകള്‍ സബ്സിഡിയോടെ സോളാറിലേക്ക് മാറ്റാം

78

പത്തനംതിട്ട: കര്‍ഷകര്‍ ഉപയോഗിക്കുന്ന അഗ്രി കണക്ഷനുളള പമ്പുസെറ്റുകള്‍ സോളാറിലേക്കു മാറ്റുന്നതിനു സര്‍ക്കാര്‍ 60 ശതമാനം സബ്സിഡി നല്‍കും. ഒരു എച്ച്.പി പമ്പിന് ഒരു കിലോ വാട്ട് എന്ന രീതിയില്‍ ഓണ്‍ഗ്രിഡ് സോളാര്‍ പവര്‍ സ്ഥാപിക്കാം. ഒരു കിലോ വാട്ടിന് ഏകദേശം 54,000 രൂപ ചെലവ് വരും. അതില്‍ 60 ശതമാനം സര്‍ക്കാര്‍ സബ്സിഡി ആയി ലഭിക്കും. ബാക്കി 40 ശതമാനം തുക ഗുണഭോക്താക്കളുടെ വിഹിതം നല്‍കി നിലവിലുളള പമ്പുകള്‍ സോളാറിലേക്കു മാറ്റാം.

ഒരു കിലോ വാട്ടിന് 100 ചതുരശ്ര അടി എന്ന കണക്കില്‍ നിഴല്‍ രഹിത സ്ഥലം ഉളള കര്‍ഷകര്‍ക്ക് ഇതിനായി അപേക്ഷിക്കാം.

ഒരു കിലോ വാട്ടിന് സോളാര്‍ പാനലില്‍ നിന്നും ദിവസം സൂര്യപ്രകാശത്തിന്റെ തീവ്രതയ്ക്കനുസരിച്ച് മൂന്നു മുതല്‍ അഞ്ച് വരെ യൂണിറ്റ് വൈദ്യുതി ലഭിക്കും. പകല്‍ പമ്പ് ഉപയോഗിച്ചതിനു ശേഷം വരുന്ന വൈദ്യുതി കെ.എസ്.ഇ.ബി ഗ്രിഡിലേക്കു നല്‍കാം. ഇതിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനം ലഭിക്കും.

താല്പര്യമുളള കര്‍ഷകര്‍ അനെര്‍ട്ടിന്റെ ജില്ലാ ഓഫീസില്‍ പേര്, ഫോണ്‍ നമ്പര്‍, പമ്പിന്റെ ശേഷി (ഒരു എച്ച്.പി മുതല്‍ 10 എച്ച്.പി വരെ ) എന്നിവ നല്‍കിയാല്‍ സ്ഥല പരിശോധന നടത്തി ഫീസിബിലിറ്റി റിപ്പോര്‍ട്ട് തയ്യാറാക്കും.

ഒരു എച്ച്. പി മുതല്‍ 10 എച്ച്.പി വരെയുളള പമ്പുകള്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടും. കാര്‍ഷിക കണക്ഷനുളള പമ്പുകള്‍ക്കാണു സബ്സിഡിക്ക് അര്‍ഹത. ഫോണ്‍: 0471 2338077, 2334122

NO COMMENTS