പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കി വരുന്ന കാര്‍ഷിക യന്ത്രവല്‍ക്കരണ പദ്ധതി (എസ്.എം.എ.എം) അനുസരിച്ച് സബ്സിഡിയോടെ കാര്‍ഷിക യന്ത്രങ്ങള്‍ സ്വന്തമാക്കുന്നതിന് അപേക്ഷിക്കാം.
അപേക്ഷകള്‍ agrimachinery.nic.in എന്ന വെബ്‌സൈറ്റില്‍ കൂടി ഓണ്‍ലൈനായി സമര്‍പ്പിക്കാം.
ഓണ്‍ലൈന്‍ രജിസ്ട്രേഷനായി പാസ്പോര്‍ട്ട് സൈസ് ഫോട്ടോ , ബാങ്ക് പാസ് ബുക്ക്, ആധാര്‍ കാര്‍ഡ്, കരം അടച്ച രസീത്, ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (ആവശ്യമെങ്കില്‍) എന്നിവ ഹാജരാക്കണം. സ്വന്തമായോ അക്ഷയ സെന്റര്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാം.
ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് സബ്സിഡി അനുവദിക്കുന്നത്. തെങ്ങുകയറ്റ യന്ത്രം, കാടുവെട്ടി യന്ത്രം, ചെയിന്‍സോ, വീല്‍ബാരോ, ഏണി, ഗാര്‍ഡന്‍ ടില്ലര്‍, ട്രാക്ടര്‍, നെല്ലുകുത്തുന്ന മില്ല്, അരി പൊടിക്കാനുളള യന്ത്രം, തേങ്ങ ആട്ടുന്ന യന്ത്രം, ഡ്രയറുകള്‍ എന്നിവ ലഭ്യമാണ്.
സബ്സിഡിയുടെ വിശദാംശങ്ങള്‍:-1. ചെറുകിട നാമമാത്ര കര്‍ഷകര്‍, വനിതകള്‍, പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങള്‍ -50 ശതമാനം വരെ (നിബന്ധനകളോടെ). 2. സഹകരണ സ്ഥാപനങ്ങള്‍ക്ക് ഫാം മിഷനറി ബാങ്ക് സ്ഥാപിക്കുന്നതിന് – 80 ശതമാനം. 3. കസ്റ്റം ഹയറിംഗ് സെന്ററുകള്‍ സ്ഥാപിക്കുന്നതിന് – 40 ശതമാനം. 4. മറ്റു വിഭാഗങ്ങള്‍- 40 ശതമാനം. ഫോണ്‍ : 8281211692, 8547553308.