കാസറകോട് :നീർച്ചാൽ മേലടുക്ക ഹൈസ്കൂൾ അധ്യാപകൻ ബാല മുരളി മൂന്നാം ക്ലാസിലെ 6 വിദ്യാർഥിനികളെ ലൈംഗി കമായി പീഡിപ്പിച്ച കേസിൽ കുറ്റക്കാരനാണെന്ന് ജില്ലാ അഡീഷണൽ സെഷൻസ് കോടതി(1 ) വിധിച്ചു.
ശിക്ഷ നാളെ വിധിക്കും പീഡനത്തിനിരയായ പെൺകുട്ടികളിൽ ഒരാൾ കൂട്ടുകാരനോട് വിവരം പറഞ്ഞതിനെ തുടർന്നാണ് പീഡന വിവരം മാതാപിതാക്കൾ അറിഞ്ഞത് തുടർന്ന് രക്ഷിതാക്കൾ ചൈൽഡ് ലൈനിൽ പരാതി നൽകുകയും കാസർഗോഡ് പോലീസ് അധ്യാപകനെതിരെ കേസെടുക്കുകയും ആയിരുന്നു.
26 സാക്ഷികളെ കോടതി വിസ്തരിച്ചു 32 രേഖകൾ തെളിവുകളായി പ്രോസിക്യൂഷൻ ഹാജരാക്കി.സി ഐ മാരായ സി പി ശുഭ, ടിപി ജേക്കബ് എന്നിവരാണ് കേസ് അന്വേഷിച്ചത്