തിരുവനന്തപുരം: ബിഎംഎസ് ഒഴികെയുള്ള തൊഴിലാളി സംഘടനകള്‍ ആഹ്വാനം ചെയ്ത അഖിലേന്ത്യ പൊതുപടിമുടക്കില്‍ അങ്ങിങ്ങ് സംഘര്‍ഷം. എറണാകുളത്ത് നോര്‍ത്ത് റെയില്‍ വെ സ്റ്റേഷനില്‍ ടാക്സി വാഹനങ്ങള്‍ തടഞ്ഞ സമരാനികൂലികള്‍ യൂബര്‍ ടാക്സിയുടെ ചില്ലുകള്‍ അടിച്ചുതകര്‍ത്തു.എഫ്‌എസിടിയില്‍ ജോലിക്കെത്തിയ തൊഴിലാളികളെ സമരക്കാര്‍ തടഞ്ഞു. ഇന്നലെ രാത്രി സൗത്തിലെ രൂപക്കാഴ്ച്ചയും സമരക്കാര്‍ തടഞ്ഞിരുന്നു. വ്യവസായങ്ങളെ ഹര്‍ത്താല്‍ കാര്യമായി ബാധിച്ചിട്ടില്ല. കെഎസ്‌ആര്‍ടിസി ബസിന് നേരെയും അങ്ങിങ്ങ് കല്ലെറുണ്ടായിരുന്നു.തൃശൂര്‍ പേരാന്പ്രയിലെ അപ്പോളോ ടയേഴ്സില്‍ എത്തിയ ബിഎംഎസ് തൊഴിലാളികളെ സമരക്കാര്‍ തടഞ്ഞു. കൊടകര പോലീസ് എത്തി തൊഴിലാളികളെ ഫാക്ടറിക്കുള്ളില്‍ പ്രവേശിപ്പിച്ചു.
തിരുവനന്തപുരത്ത് ബിഎംഎസ് പ്രവര്‍ത്തകരായ ഓട്ടോതൊഴിലാളികള്‍ ഓടിച്ചിരുന്ന ഓട്ടോറിക്ഷ തടഞ്ഞു.
ഐഎസ്‌ആര്‍ഓയിലേക്കെത്തിയ ജോലിക്കാരെ സമരക്കാര്‍ തടഞ്ഞിരുന്നു. തന്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയവര്‍ പണിമുടക്കില്‍ വലഞ്ഞു. റീജിയണല്‍ ക്യാന്‍സര്‍ സെന്‍ററിലും മെഡിക്കല്‍ കോളേജിലേക്കും എത്തേണ്ടവര്‍ക്കായി പോലീസ് ആംബുലന്‍സ് സൗകര്യമൊരുക്കിയിട്ടുണ്ട്. വാഹനങ്ങള്‍ തടയില്ലെന്ന് നേതാക്കള്‍ മുന്‍പ് അറിയിച്ചിരുന്ന സാഹചര്യത്തിലാണ് ഇത്തരം അനിഷ്ടസംഭവങ്ങള്‍ ഉണ്ടായിരിക്കുന്നത്.