കൊല്ലം : കൊട്ടാരക്കര നഗരസഭ ഓഫീസിന് സമീപം ആരംഭിക്കുന്ന മത്സ്യഫെഡ് ഫിഷ്‌റ്റേറിയന്‍ മൊബൈല്‍ മാര്‍ട്ടിന്റെ (അന്തിപ്പച്ച) ഉദ്ഘാടനവും ആദ്യവില്പനയും ഫെബ്രുവരി 18 ന് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ നിര്‍വഹിക്കും. വൈകിട്ട് നാലിന് നഗരസഭ ഓഫീസിന് സമീപം നടക്കുന്ന പരിപാടിയില്‍ പി അയിഷാ പോറ്റി എം എല്‍ എ അധ്യക്ഷ യാകും. മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ അദ്യവില്പന നഗരസഭ ചെയര്‍പേഴ്‌സണ്‍ ബി ശ്യാമള അമ്മ നിര്‍വഹിക്കും.
കൊട്ടാരക്കര നഗരസഭ വൈസ് ചെയര്‍മാന്‍ ഡി രാമകൃഷ്ണന്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ എസ് ആര്‍ രമേശ്, ഉണ്ണികൃഷ്ണമേനോന്‍, ലീലാ ഗോപിനാഥ്, ഷംല, എം എസ് ശ്രീകല, മത്സ്യഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ജി രാജദാസ്, ടി മനോഹരന്‍, സബീന സ്റ്റാന്‍ലി, നഗരസഭാ കൗണ്‍സിലര്‍മാരായ കോശി കെ ജോണ്‍, ജ്യോതി മറിയം ജോണ്‍, എസ് അജയകുമാര്‍, എന്‍ സുരേഷ്, സൂസര്‍ ചാക്കോ, കാര്‍ത്തിക വി നാഥ്, കെ ബി മീരാദേവി, ലീന ഉമ്മന്‍, നെല്‍സണ്‍ തോമസ്, പവിജ പത്മന്‍, തോമസ് പി മാത്യൂ, ഷീബാ ജോജോ, സി മുകേഷ്, പി ദിനേഷ്‌കുമാര്‍, എന്‍ അനിരുദ്ധന്‍, ജി കൃഷ്ണന്‍കുട്ടി നായര്‍, ആര്‍ അമ്പിളി, ഗീതാ സുധാകരന്‍, എ എസ് അഞ്ജു, എസ് സൈനുലാബ്ദീന്‍, മത്സ്യഫെഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ ലോറന്‍സ് ഹരോള്‍ഡ്, മത്സ്യഫെഡ് ജില്ലാ മാനേജര്‍ എം മുഹമ്മക്ക് ഷെരീഫ് തുടങ്ങിയവര്‍ പങ്കെടുക്കും.