ഗോരഖ്പുര്‍: ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ ഇരുപത് വയസുകാരിയെ പോലീസുകാര്‍ പീഡിപ്പിച്ചു. ഗോരഖ്പുര്‍ റെയില്‍വെ സ്റ്റേഷന് സമീപത്തുള്ള ഹോട്ടലില്‍ വച്ചാണ് യുവതിയെ രണ്ടു പോലീസുകാര്‍ ചേര്‍ന്ന് പീഡിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. അതേസമയം, പോലീസിനെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ രംഗത്തെത്തി. ഗോരഖ്പുര്‍ പോലീസ് സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാരെയും സസ്പെന്‍ഡ് ചെയ്യണമെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം.