ഡെന്റിസ്ട്രി അറ്റ് 2030 വിഷനറി ഡോക്യുമെന്റ് ശില്പശാലയും ആജീവനാന്ത പുരസ്‌കാരദാനവും ഫെബ്രുവരി 26 ന്

70

തിരുവനന്തപുരം : ദന്തൽ മേഖല ഒരു ദശാബ്ദത്തിനിടെ അഭിമുഖീകരിക്കാൻ പോകുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും പരിഹരിക്കാനാ വശ്യമായ ക്രിയാത്മക നിർദ്ദേശങ്ങൾക്ക് രൂപരേഖ നൽകുക എന്ന ലക്ഷ്യത്തോടെ കേരള ഡെന്റൽ കൗൺസിൽ സംഘടിപ്പിക്കുന്ന ശില്പശാല ഇന്ന് (ഫെബ്രു. 26) മാസ്‌ക്കറ്റ് ഹോട്ടലിലെ സൊണാറ്റ ഹാളിൽ നടക്കും. ഉച്ചയ്ക്ക് 12.30ന് ശില്പശാല ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ടീച്ചർ ഉദ്ഘാടനം ചെയ്യും.

ദന്തൽ മേഖലയ്ക്കും സമൂഹത്തിനും മഹത്തായ സേവനങ്ങൾ നൽകിയ ദന്ത ഡോക്ടർമാരിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഡോ. എം.കെ. ജയിംസിന് കേരള ഡെന്റൽ കൗൺസിലിന്റെ പ്രഥമ ആജീവനാന്ത പുരസ്‌കാരം ആരോഗ്യ മന്ത്രി സമ്മാനിക്കും.

ദന്തരോഗങ്ങളെപ്പറ്റിയുള്ള അവബോധം സമൂഹത്തിൽ സൃഷ്ടിക്കാനും ദന്തചികിത്സകൾ സർക്കാർ മേഖലയിൽ കൂടുതൽ ലഭ്യമാക്കുന്നതിനോടൊപ്പം സ്വകാര്യ മേഖലയുടെ കൂടി പങ്കാളിത്തത്തോടെ ദന്താരോഗ്യ സംരക്ഷണത്തിനുള്ള പുതിയ പദ്ധതികൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയും സമ്മേളനം ചർച്ച ചെയ്യും.

NO COMMENTS