തിരുവനന്തപുരം: 2,14,144 വീടാണ് സര്‍ക്കാരിന്റെ ലൈഫ് പദ്ധതിയിൽ യാഥാര്‍ത്ഥ്യമായിരിക്കുന്നതെന്നും ലൈഫ് പദ്ധതി സര്‍ക്കാരിന്റെ സ്വപ്ന സാക്ഷാത്കാരമാണെന്നും കുടുംബങ്ങള്‍ക്ക് വലിയ ആത്മവിശ്വാസമാണെന്നും എല്ലാവര്ക്കും സന്തോഷിക്കാന്‍ വക നല്കുന്ന കാര്യമാണിതെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
വീട് ലഭിച്ചവര്‍ വീടില്ലാത്തവര്‍ മാത്രമല്ല, മറ്റുപല പ്രശ്നങ്ങളും കൂടി നേരിടുന്നവരായിരുന്നു. ഇത് സര്‍ക്കാര്‍ മനസിലാക്കിയിരുന്നു. ഇതിന്റെ ഭാഗമായി കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ജീവസന്താരണമാര്ഗം കണ്ടെത്തുക എന്നതായിരുന്നു ലക്ഷ്യം. ശാരീരിക ശേഷിയല്ലാത്തവര്, മാനസീക പ്രശ്മുള്ളവര് അങ്ങനെ വിവിധ പ്രശ്നങ്ങളു ള്ളവര്‍ക്കാണ് വീട് നല്‍കിയിട്ടുള്ളത്. ഒന്നാം ഘട്ടത്തില്‍ 54,237 വീടാണ് പൂര്‍ത്തീകരിക്കാനുണ്ടായിരുന്നത്. ഇതില്‍ 96.58 ശതമാനവും പൂര്‍ത്തീകരിച്ചുകഴിഞ്ഞു. 670 കോടിയാണ് ഇതിനായി ചെലവഴിച്ച തുക. തര്‍ക്കങ്ങളുടെ ഭാഗമായി ചില വീടുകള്‍ പൂര്‍ത്തീകരിക്കാനായിട്ടില്ല.
അത്തരം വീട് മാത്രമാണ് പൂര്‍ത്തീകരിക്കാനാകാത്തത്. രണ്ടാം ഘട്ടത്തില്‍ 1,61, 732 വീട് പൂര്‍ത്തീകരിച്ചു. 5,851 കോടി രൂപ ഇതിനായി ചെലവഴിച്ചു.വിജയപ്രദമായി അത് പൂര്‍ത്തിയാക്കാനായി. ഒരു വീടിന് 4 ലക്ഷമാണ് സര്‍ക്കാര്‍ ചെലവിക്കുന്നത്. 1,60,925 വീടാണ് പൂര്‍ത്തിയാക്കാനുള്ളത്. അത് വലിയ ബുദ്ധിമുട്ടില്ലാത്തതാണ്. ഭവനസമുച്ചയമാണ് നിര്‍മ്മിക്കുന്നത്; മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികള്‍ കൃത്യമായി തന്നെ സര്‍ക്കാര്‍ നടപ്പാക്കും. സ്ഥലം കണ്ടെത്തുന്നതിന് ജനകീയ പിന്തുണ നന്നായി ലഭിക്കുന്നുണ്ട്. പലരും സ്ഥലം നല്‍കുന്നുണ്ട്.
ഏതെങ്കിലും ഒരു പ്രത്യേക വിഭാഗമല്ല ഇവിടെ താമസിക്കുന്നത്. അത് കോളനിയല്ല. തീര്‍ത്തും പുതിയൊരു സംസ്കാരമാണത്. പട്ടികവര്‍ഗം പലരും കാട്ടിനകത്ത് താമസിക്കുന്നവരാണ്. റോഡടക്കമുള്ള സംവിധാനമില്ല. അതുകൊണ്ടാണ് അവര്‍ക്ക് കൂടുതല്‍ പണം ചെലവാക്കുന്നത്. കഴിഞ്ഞ കുറേ കാലമായി കേരളത്തില്‍ വീട് നിര്‍മ്മാണം ആരംഭിച്ചു. എന്നാല്‍ പൂര്‍ത്തിയായില്ല. ഇപ്പോഴതില്‍ പലതും പൂര്‍ത്തീകരിച്ചു.
കഴിഞ്ഞ സര്‍ക്കാര്‍ പൂര്‍ത്തിയാക്കാതിരുന്നത് 54,000 വീടുകളാണ്. ഇതില്‍ 52,000 ഈ സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ചെന്നിത്തല തെറ്റായ കണക്കുകളാണ് പറയുന്നത്. അദ്ദേഹം ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.