ജൈവ വൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം

124

കാസറഗോഡ്: സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ് ഏര്‍പ്പെടുത്തിയ ജൈവ വൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് മാര്‍ച്ച് 10 വരെ അപേക്ഷിക്കാം. മികച്ച ജൈവ വൈവിധ്യ സംരക്ഷകന്‍, നാടന്‍ സസ്യങ്ങളുടെ സംരക്ഷകന്‍, നാടന്‍ വളര്‍ത്തു പക്ഷി മൃഗാദികളുടെ സംരക്ഷകന്‍, ജൈവ വൈവിധ്യ ഗവേഷകന്‍, നാട്ടു ശാസ്ത്രജ്ഞന്‍/നാട്ടറിവ് സംരക്ഷകന്‍, ഹരിത പത്ര പ്രവര്‍ത്തകന്‍, ഹരിത ഇലക്ട്രോണിക് മാധ്യമ പ്രവര്‍ത്തകന്‍, മികച്ച ജൈവ വൈവിധ്യ പരിപാലന സമിതി, ഹരിത വിദ്യാലയം (സ്‌കൂള്‍, കോളേജ്), ജൈവ വൈവിധ്യ സ്ഥാപനം (ഗവണ്മെന്റ്, സ്വകാര്യം), ജൈവ വൈവിധ്യ മേഖലയിലെ മികച്ച സന്നദ്ധസംഘടന എന്നീ 13 വിഭാഗളിലേക്ക് അപേക്ഷിക്കാം.

2019 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവിലെ ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗണന. അപേക്ഷാഫോമും വിശദ വിവരങ്ങളും www.keralabiodiversity.org ല്‍ ലഭിക്കും. ഫോണ്‍ 8547633809.

NO COMMENTS