പത്തനംതിട്ട: കൊറോണ വൈറസ് ബാധയ്ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാത്തവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ കൊറോണ വൈറസ് ബാധ സംശയിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലിക്കെ ഇറങ്ങിപ്പോയ യുവാവിനെതിരെയും കേസെടുക്കുമെന്ന് കളക്ടര്‍ അറിയിച്ചു .
ഇറ്റലിയില്‍നിന്നും എത്തിയവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് യുവാവിനെ ആശുപത്രി നിരീക്ഷണത്തിലാക്കിയത്. പരിശോധനയ്ക്കായി രക്തം എടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കാണാതായത്.കടന്നുകളഞ്ഞ യുവാവിനെ ആശുപത്രിയില്‍ തിരിച്ചെത്തിച്ചിട്ടുണ്ട്. റാന്നിയിലെ ഇയാളുടെ വീട്ടില്‍ നിന്നാണ് യുവാവിനെ കണ്ടെത്തിയത്. യുവാവിനെ പ്രവേശിപ്പിച്ചിരിക്കുന്ന വാര്‍ഡിന് പോലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.