ജില്ലയില്‍ 609 പേര്‍ നിരീക്ഷണത്തില്‍

88

കാസറഗോഡ് : കോവിഡ് 19 വ്യാപനവുമായി ബന്ധപ്പെട്ട് ജില്ലയില്‍ 609 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ 13 പേര്‍ ആശുപത്രികളിലും 596 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. പുതുതായി നാല് പേരെയാണ് ആശുപത്രി നിരീക്ഷണത്തി ലാക്കിയത്.

24 പേരുടെ സാമ്പിളുകള്‍ കൂടി പരിശോധനയ്ക്കയച്ചിട്ടുണ്ട്. ഇതില്‍ 32 പേരുടെ ഫലം വന്നു. ഇനി 37 പേരുടെ പരിശോധനാ ഫലം വരാനുണ്ട്. കഴിഞ്ഞ ദിവസം കൊറേണ സ്ഥിരീകരിച്ച ആളുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 69 പേരെ തിരിച്ചറിഞ്ഞ് നിരീക്ഷണത്തിലാക്കി.

NO COMMENTS