യാത്രാ ട്രെയിനുകളുടെ ഓട്ടം നിർത്തിവെക്കുന്നത് ചരിത്രത്തിൽ ഇത് ആദ്യം

78

ന്യൂഡൽഹി : കോവിഡ് രോഗവ്യാപനം ഗുരുതരമായതോടെ 31 വരെ യാത്രാ ട്രെയിനുകൾ ഗതാഗതം നിർത്തി വെക്കാൻ റെയിൽവെ തീരുമാനിച്ചു. ചരക്കു വണ്ടികൾ മാത്രമാണ് ഓടുന്നത്. ഇന്ത്യൻ റെയിൽവെയുടെ ചരിത്രത്തിൽ ആദ്യമായാണ് യാത്രാ ട്രെയിനുകൾ ഓട്ടം നിർത്തിവെക്കുന്നത്.പ്രത്യേക സാഹചര്യത്തില് അവശ്യവസ്തുക്കളുടെ ഗതാഗതം ഉറപ്പാക്കാനുള്ള പ്രവര്ത്തനമാണ് റെയില്വേ നടത്തുന്നത്.

ഭക്ഷ്യധാന്യങ്ങള്, പാല്, പച്ചക്കറി, എണ്ണ, പഴങ്ങള്, പെട്രോളിയം ഉല്പ്പന്നങ്ങള്, കല്ക്കരി, വളം തുടങ്ങിയവ രാജ്യത്തിന്റെ വിവിധ മേഖലകളിലേക്ക് ഗുഡ്സ് വണ്ടി കളില്കൊണ്ടു പോകുന്നുണ്ട്. ചൊവ്വാഴ്ച വരെ 891 ട്രെയി നുകളിലായി സാധനങ്ങള് നിറച്ചിട്ടുണ്ട്. ഇതിനായി സംഭരണ കേന്ദ്രങ്ങളിലും സ്റ്റേഷനുകളിലും 24 മണിക്കൂര് സേവന മാണ് ജീവനക്കാര് നടത്തുന്നതെന്ന് റെയിൽവെ അറിയിച്ചു. സാധനങ്ങള് വൈകുന്നത് ഒഴിവാക്കാന് സംസ്ഥാനങ്ങളു മായി നിരന്തര ആശയ വിനിമയം നടത്തുന്നുണ്ട്.

സാധനങ്ങള് കൈമാറ്റം ചെയ്യുന്നതിന് ഈടാക്കുന്ന ചാര്ജുകള് റെയില്വേ പകുതിയാക്കി കുറച്ചു. നിശ്ചിത സമയ ത്തിനുശേഷവും സാധനങ്ങള് റെയില്വേ സംവിധാനത്തില് തുടര്ന്നാല് ഈടാക്കുന്ന ചാര്ജുകള് 31വരെ പകുതിയാക്കി. വാഗണ് അടക്കമുള്ള സംവിധാനങ്ങള്ക്ക് ഈടാക്കുന്ന ചാര്ജുകള് ഒഴിഞ്ഞ വാഗണുകള്ക്ക് 30 വരെ ഈടാക്കില്ല. സാധനങ്ങള് വാഹനങ്ങളില് നിറയ്ക്കുന്നതിനും ഇറക്കുന്നതിനുമുള്ള സൗജന്യ സമയപരിധി 31 വരെ ഇരട്ടിയാക്കി. ഗുഡ്സ് ട്രെയിനുകളുടെ നിരക്കുമായ ബന്ധപ്പെട്ടുള്ള നയങ്ങളുടെ കാലാവധി ഏപ്രില് 30 വരെ നീട്ടാനും റെയിൽവെ തീരുമാനിച്ചു

1973ലും 1974ലും റെയിൽവെ പണിമുടക്കിനെ തുടർന്നാണ് രാജ്യവ്യാപകമായി ഇതിനു മുമ്പ് ട്രെയിന് ഗതാഗതം നിലച്ചത്.സ്വാതന്ത്ര്യലബ്ദിക്കുശേഷം യുദ്ധകാലത്തുപോലും റെയിൽവെ സേവനം മുടക്കിയിട്ടില്ല.

NO COMMENTS