കോഴിക്കോട് : അഴിയൂര്‍ ഗ്രാമ പഞ്ചായത്തിലെ പ്രധാന വ്യാപാരകേന്ദ്രങ്ങളിലെ അവശ്യസാധനലഭ്യത ഉറപ്പാക്കാൻ പഞ്ചായത്ത് അധികൃതരുടെ നേതൃത്വത്തിൽ വിവിധ വിൽപന കേന്ദ്രങ്ങളിൽ പരിശോധന നടത്തി. അഴിയൂര്‍ ചുങ്കം, കുഞ്ഞിപ്പള്ളി, മുക്കാളി തുടങ്ങിയ സ്ഥലങ്ങളിലെ ഇരുപതു കേന്ദ്രങ്ങളിലാണ് പരിശോധന നടത്തിയത്. ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുല്‍ ഹമീദ്, ക്ലര്‍ക്ക് പ്രമോദ് കുമാര്‍ എന്നിവര്‍ പോലീസ് സഹായത്തോടെ പരിശോധന പൂർത്തിയാക്കി.
പൂഴിത്തലയിലുള്ള മാവേലി സ്റ്റോറില്‍ സാധനങ്ങളുടെ ദൗർലഭ്യം പരിഹരിക്കാൻ ഉടന്‍ ഇന്റന്‍ഡ് നല്‍കും. മുക്കാളി മാവേലി സ്റ്റോറില്‍ ആവശ്യത്തിനുള്ള സാധനങ്ങള്‍ സംഭരിച്ചിട്ടുണ്ട്. മുക്കാളിയില്‍ പ്രവർത്തനം നിർത്തിവെച്ച പലചരക്ക് കട ഉടന്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാൻ ഉടമയോട് ആവശ്യപ്പെട്ടു. റേഷന്‍ കടകളിൽ ഒരു മാസത്തേക്കാവശ്യമായ അരി, ഗോതമ്പ്, ആട്ട, മണ്ണെണ്ണ എന്നിവ സ്റ്റോക്കുണ്ട്. മാര്‍ച്ച് മാസത്തെ റേഷന്‍ വിഹിതം വാങ്ങാൻ കുറച്ചുപേരേ ശേഷിക്കുന്നുള്ളൂ.
വാട്‌സാപ്പ് വഴി സാധനങ്ങളുടെ ആവശ്യകത അറിയിച്ചാല്‍ ഹോം ഡെലിവറി നടത്താന്‍ മൂന്ന് സ്ഥാപനങ്ങള്‍ തയ്യാറായിട്ടുണ്ട്. ഗ്രാന്‍ഡ് സൂപ്പര്‍മാര്‍ക്കറ്റ് കുഞ്ഞിപ്പള്ളി, ഫോൺ: 9746243500, ദാമു സ്റ്റോര്‍ അഞ്ചാംപീടിക, ഫോൺ:9846982351, അമ്പാടി, അഞ്ചാം പീടിക, ഫോൺ:9947100206 എന്നിവിടങ്ങളിൽ ഹോം ഡെലിവറി സേവനം ലഭിക്കും.