നമ്പര്‍ മറച്ച സ്കൂട്ടറിലത്തി വിദേശവനിതയെ കടന്ന പിടിച്ച് പീഢിപ്പിക്കാന്‍ ശ്രമിച്ച ശേഷം കടന്ന്കളഞ്ഞ 16 കാരനും യുവാവും അറസ്റ്റില്‍. വിഴിഞ്ഞം മുക്കോല കുഴിപ്പള്ളം ഭാഗത്ത് എ.എം.ഭവനില്‍ അനു(20) ഉം അയല്‍ വാസിയായ 16 കാരനുമാണ് വിഴിഞ്ഞം പോലിസിന്റെ പിടിയിലായത്.ജ ര്‍മ്മന്‍ സ്വദേശിനി ജാസ്മിന് ജഖ്വാലിന് സുഹൃത്ത് കരോളിന് എന്നിവരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ദിവസങ്ങള്ക്ക മുന്‍പ് വചൊവ്വര ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. സ്കൂട്ടറിലെത്തിയ സംഘം ജാസ്മിന് ജഖ്വലിനെ കടന്ന് പിടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ആക്രമണം തുടര്‍ന്നതോടെ ഇവര്‍ മൊബൈലില്‍ ബൈക്കിന്റെ ചിത്രം എടുത്തു. നമ്പര്‍ പ്ലാറ്റ് മറച്ചുവച്ചിരുന്നുവെങ്കിലും പോലീസ് നടത്തിയ അന്വേഷണത്തിനൊടുവില്‍ ഇരുവരെയും വീട്ടില്‍ നിന്ന് പിടികൂടുകയായിരുന്നു. ആക്രമണത്തിന് ഉപയോഗിച്ച സ്കൂട്ടര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.