കാക്കനാട് : കോവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾ ഫലപ്രദമായി നടപ്പാക്കാൻ ജില്ലക്ക് 50 ലക്ഷം രൂപയുടെ അടിയന്തര സഹായം അനുവദിച്ചു. സംസ്ഥാന ഡിസാസ്റ്റർ റെസ്പോൺസ് ഫണ്ടിൽ നിന്നുമാണ് തുക അനുവദിച്ചിട്ടുള്ളത്. ഏഴ് താലൂക്കുകൾക്ക് രണ്ട് ലക്ഷം രൂപ വീതവും ഫോർട്ട് കൊച്ചി, മുവാറ്റുപുഴ ആർ . ഡി. ഓ കൾക്ക് അഞ്ചു ലക്ഷം രൂപ വീതവുമാണ് അനുവദിച്ചിട്ടുള്ളത്. തുകയുടെ വിനിയോഗത്തിന് അതാത് തഹസിൽദാർമാരെ ചുമതലപ്പെടുത്തും.