മാഡ്രിഡ്: സ്പാനിഷ് രാജകുമാരി മരിയ തെരേസ കൊറോണ വൈറസ് ബാധയെ തുടർന്ന് അന്തരിച്ചു. 86വയസ്സാ യിരുന്നു പ്രായം. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മരണപ്പെടുന്ന ആദ്യത്തെ രാജകുടുംബാംഗമാണിവര്‍. ഫിലിപ് രാജാവിന്റെ നെഗറ്റീവ് കൊറോണ ടെസ്റ്റ് ഫലം പുറത്തു വന്ന് ആഴ്ചകള്‍ക്കുള്ളിലാണ് രാജകുടുംബത്തില്‍ പെട്ട ഒരാള്‍ മരിക്കുന്നത്.
1933ല്‍ ജനിച്ച തെരേസ ഫ്രാന്‍സിലാണ് തന്റെ പഠനം പൂര്‍ത്തിയാക്കി യത്. മാഡ്രിഡിലെ സര്‍വ്വകലാശാലയില്‍ സാമൂഹിക ശാസ്ത്രം വിഭാഗത്തില്‍ അധ്യാപികയായി സേവനമനുഷ്ടിച്ചിരുന്ന ഇവര്‍ സാമൂഹിക കാര്യങ്ങള്‍ നിരന്തരം ഇടപെട്ടിരുന്ന വ്യക്തി കൂടിയായിരുന്നു. ആക്ടിവിസ്റ്റ് കൂടിയായ ഇവരെ റെഡ് പ്രിന്‍സസ് എന്നാണ് സ്പെയിന് സമൂഹം വിശേഷിപ്പിച്ചിരുന്നത്.
ചാള്‍സ് രാജകുമാരനാണ് കോവിഡ് സ്ഥിരീകരിച്ച ലോകത്തിലെ ആദ്യത്തെ രാജകുടുംബാംഗം. ചെറിയ ലക്ഷണങ്ങള്‍ മാത്രം പ്രകടിപ്പി ക്കുന്ന അദ്ദേഹം ആരോഗ്യവാനാണ്.സഹോദരനും അറഞ്ച്വസ് പ്രഭുവുമായിരുന്ന സിക്സ്റ്റോ എന്റിക് ഡെ ബോര്‍ബോണ്‍ ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.സ്പാനിഷ് രാജാവ് ഫിലിപ് നാലാമന്റെ ബന്ധുകൂടിയാണ് മരണപ്പെട്ട മരിയ തെരേസ.