സമൂഹ അടുക്കളകളിൽ അനധികൃതമായി പ്രവേശിക്കുന്നത് തടയാൻ നിർദേശം

89

തിരുവനന്തപുരം : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ ആരംഭിച്ച സമൂഹ അടുക്കളകളിൽ ആൾക്കാർ അനധികൃതമായി കയറുന്നത് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ എല്ലാ ജില്ലാ പോലീസ് മേധാവിമാർക്കും നിർദേശം നൽകി. ഇതിനായി കൺട്രോൾ റൂമിന്റെയോ അതത് പോലീസ് സ്റ്റേഷനുകളുടെയോ സേവനം വിനിയോഗിക്കണം.

സമൂഹ അടുക്കളകളിൽ നിന്ന് വിവിധ സ്ഥലങ്ങളിലേയ്ക്ക് വിതരണം ചെയ്യുന്നതിന് ഭക്ഷണം കൊണ്ടുപോകുന്നവരെ വഴിയിൽ തടയരുതെന്നും നിർദേശിച്ചിട്ടുണ്ട്. സമൂഹ അടുക്കളകളിൽ ജോലി ചെയ്യുന്നവരുടെ പേരും വിവരങ്ങളും ശേഖരിക്കണമെന്നും ജില്ലാ പോലീസ് മേധാവിമാരോട് ആവശ്യപ്പെട്ടു.

NO COMMENTS