കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കണ്‍ട്രോള്‍ റൂം സ്ഥാപിക്കാന് എഐസിസി നിര്‍ദേശം .

72

ന്യൂഡല്‍ഹി:സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡന്റുമാര്‍ ജനറല്‍ സെക്രട്ടറിമാര്‍, തുടങ്ങിയവരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സി ലാണ് കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിന് കണ്‍ട്രോള്‍ റൂം സ്ഥാപിക്കാന്‍ തീരുമാനിച്ചത്.ഇക്കാര്യം എല്ലാ സംസ്ഥാന കോണ്‍ഗ്രസ് കമ്മിറ്റി കള്‍ക്കും എഐസിസി നിര്‍ദേശം നല്‍കി.

അതേസമയം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ കൊറോണ പശ്ചാത്തലത്തില്‍ പാലിക്കേണ്ട സാമൂഹിക അകലവും ലോക് ഡൗണ്‍ നിബന്ധനകളും കൃത്യമായി അനുസരിക്കണമെന്നും എഐസിസി വ്യക്തമാക്കിയിട്ടുണ്ട്.

എല്ലാ സംസ്ഥാന ങ്ങളിലും സംസ്ഥാനതലം മുതല്‍ യൂണിറ്റ് വരെയുള്ള മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെയും മറ്റും ഉള്‍പ്പെടുത്തി പരമാവധി വാട്സാപ്പ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കാനും നിര്‍ദേശമുണ്ട്. ലോക് ഡൗണ്‍, കോവിഡ് 19 സംബന്ധമായി പാര്‍ട്ടിയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെ ആശയവിനിമയവും ഏകോപനവും ഇതുവഴിയാണ് നടക്കുക.

NO COMMENTS