കാസറഗോഡ് : ജില്ലയില്‍ നിരീക്ഷണത്തിലുള്ളവര്‍ക്കും അതിഥിതൊഴിലാളികള്‍ക്കും ഉള്‍പ്പടെ എല്ലാവര്ക്കും ഭക്ഷണം ഉറപ്പുവരുത്താന്‍ നടപടി സ്വീകരിച്ചതായി കോവിഡ് 19 വ്യാപനം തടയുന്നതിന് ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തന ങ്ങള് വിലയിരുത്തുന്നതിന് സ്പെഷ്യല്‍ ഓഫീസറായി നിയമിതനായ വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അല്‍കേഷ് കുമാര്‍ ശര്‍മ്മ പറഞ്ഞു.
കളക്ടറേറ്റിലെ യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.. കൊറോണ വൈറസ് പ്രതിരോധത്തിന് ജില്ലയില്‍ പോലീസ് സ്വീകരിച്ച നടപടികള്‍ ഐജി വിജയ് സാഖറെ വിശദീകരിച്ചു.
യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു,,കോഴിക്കോട് സോണല്‍ ഐ ജി അശോക് യാദവ്,എഡിഎം എന്‍ ദേവീദാസ്, ഡിഎം ഒ ഡോ എ വി രാംദാസ്,ജില്ലാ സര്‍വലന്‍സ് ഓഫീസര്‍ ഡോ എ ടി മനോജ്, സബ്കളക്ടര്‍ അരുണ്‍ കെ വിജയന് ആര്#ഡി ഒ അഹമ്മദ് കബീര്‍ സംസാരിച്ചു. ,വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു