മഞ്ചേശ്വരം: കോവിഡ്-19 വൈറസിന്റെ പശ്ചാത്തലത്തില്‍ കര്‍ണാടക അതിര്‍ത്തി അടച്ചതിനെ തുടര്‍ന്ന് കാസര്‍ഗോട്ട് ചികിത്സ കിട്ടാതെ മഞ്ചേശ്വരം തുമിനാട് സ്വദേശി ബേബിയാണ് മരിച്ചത്. കര്‍ണാടക അതിര്‍ത്തിയോട് ചേര്‍ന്നാണ് ബേബി താമസിച്ചിരുന്നത്.
മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബേബി ചികിത്സ നടത്തിയിരുന്നത്.ഇതോടെ ഇത്തരത്തില്‍ കാസര്‍കോട്ട് മരിച്ചവരുടെ എണ്ണം ഏഴായി. ചൊവ്വാഴ്ച ഉച്ചയ്ക്കും ഒരാള്‍ സമാനസാഹചര്യത്തില്‍ മരിച്ചിരുന്നു.