റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ വെള്ളക്കടലാസില്‍ അപേക്ഷ നല്‍കണം: ജില്ലാ കളക്ടര്‍

106

പത്തനംതിട്ട : കോവിഡ് 19 ആശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള സൗജന്യ റേഷന്‍ വിഹിതം ലഭിക്കുന്നതിന് റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ അപേക്ഷ വെള്ളക്കടലാസില്‍ എഴുതിനല്‍കിയാല്‍ മതിയെന്ന് ജില്ലാ കളക്ടര്‍ പി.ബി നൂഹ് അറിയിച്ചു. നിലവില്‍ ഒരു റേഷന്‍ കാര്‍ഡില്‍പോലും പേരില്ലാത്തവരാണ് അപേക്ഷ നല്‍കേണ്ടത്.

റേഷന്‍ കാര്‍ഡില്‍ പേരുണ്ടെങ്കില്‍ ഇത്തരത്തില്‍ അപേക്ഷിക്കേണ്ടതില്ല. റേഷന്‍ കാര്‍ഡില്‍ പേരുള്ളവര്‍ പേരില്ല എന്ന പേരില്‍ അപേക്ഷിച്ചാല്‍ ആധാര്‍ കാര്‍ഡ് നമ്പര്‍ അടിക്കുമ്പോള്‍ അത് അറിയാന്‍ സാധിക്കുകയും അങ്ങനെയുള്ളവര്‍ വാങ്ങിയ സാധനത്തിന് മാര്‍ക്കറ്റ് വിലയും പലിശയും അടയ്‌ക്കേണ്ടി വരുമെന്നും കളക്ടര്‍ അറിയിച്ചു.

NO COMMENTS