വയനാട് : കോവിഡ് 19 രോഗപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വകുപ്പുകളുടെ വാഹനങ്ങള്‍ക്ക് അടിയന്തര അറ്റകുറ്റപണികള്‍ നടത്താന്‍ ഓട്ടോമൊബൈല്‍ വര്‍ക്ക് ഷോപ്പ് അസോസിയേഷന്റെ സന്നദ്ധസേന രംഗത്ത്.
ഇതിനായി മാനന്തവാടി, കല്‍പ്പറ്റ, കമ്പളക്കാട്, മേപ്പാടി, അമ്പലവയല്‍, മീനങ്ങാടി, സുല്‍ത്താന്‍ ബത്തേരി, പുല്‍പ്പള്ളി എന്നിവടങ്ങളില്‍ സഹായമെത്തിക്കാന്‍ അസോസിയേഷന്‍ ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. അവശ്യവസ്തുക്കള്‍ എത്തിക്കുന്ന ചരക്ക് വാഹനങ്ങള്‍ക്കും ഇവരുടെ സേവനം ലഭ്യമാവും. സേവനങ്ങള്‍ ലഭിക്കാന്‍ ജില്ലാ കോര്‍ഡിനേറ്റരെ ബന്ധപ്പെടണം. ഫോണ്‍.8943339161, 9447142695.