ന്യൂഡല്‍ഹി: ഏപ്രില്‍ 14നാണ് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അവസാനിക്കുന്നത്. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണിനു ശേഷവും രാജ്യത്തെ 69 ജില്ലകളില്‍ നിയന്ത്രണം തുടരുമെന്ന് റിപ്പോര്‍ട്ട്.കേരളത്തിൽ എട്ട് ജില്ലകളില്‍ കടുത്ത നിയന്ത്രണം തുടരുമെന്നാന്നാണ് റിപ്പോര്‍ട്ട്.
ഈ ജില്ലകളില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തിലാണ് നടപടി. നിയന്ത്രണങ്ങള്‍ വരുന്ന ജില്ലകള്‍ പൂര്‍ണമായും അടയ്ക്കും. ഈ ജില്ലകളില്‍നിന്നു പുറത്തേയ്ക്കോ അകത്തേയ്ക്കു ആളുകള്‍ക്ക് പ്രവേശനമില്ല. സ്കൂളുകളോ, കോളജുകളോ തുറക്കില്ല. അവശ്യവസ്തകളുടെ സര്‍വീസ് മാത്രമേ അനുവദിക്കുകയുള്ളു.
കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം, പത്തനംതിട്ട, തിരുവനന്തപുരം എന്നീ ജില്ലകളിൽ ലോക്ക്ഡൗണിനു ശേഷവും നിയന്ത്രണങ്ങള്‍ തുടരുമെന്നാണ് സൂചന.